ലഡാക്കില്‍ സൈനിക ടാങ്ക് അപകടത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു.... നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്

ലഡാക്കില്‍ സൈനിക ടാങ്ക് അപകടത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദൗലത് ബേഗ് ഓള്‍ഡി മേഖലയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ടി-72 ടാങ്കിലായിരുന്നു സൈനികര്‍ നദി മുറിച്ചുകടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നെന്നാണ് സൂചനകള്‍ .
https://www.facebook.com/Malayalivartha


























