കര്‍ണാടകയിലെ ഹാവേരിയില്‍ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ദേശീയ താരവും

കര്‍ണാടകയിലെ ഹാവേരിയില്‍ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ദേശീയ താരവും. ഇന്നലെയാണ് അപകടം ഉണ്ടായത്. ദേശീയ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ വനിതാ ടീമംഗം എ എസ് മാനസയാണ് മരിച്ചത്.
കര്‍ണാടക ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു ഇരുപത്തിയഞ്ചുകാരിയായ മാനസ.എംഎസ്‌സി പൂര്‍ത്തിയാക്കിയ ശേഷം ബംഗളുരുവില്‍ ഐഎഎസ് പരിശീലനത്തിലായിരുന്നു മാനസ. അപകടത്തില്‍ മാനസയുടെ അമ്മ ഭാഗ്യയും മരിച്ചു. തീര്‍ത്ഥാടനത്തിന് പോയി വരവേ മിനി ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് മരിച്ചത് 13 പേരാണ്.
9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് .
"
https://www.facebook.com/Malayalivartha


























