ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു....നാല് ഭീകരരെ വധിച്ചു, തെരച്ചില്‍ തുടരുന്നു

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നാല് ഭീകരരെ വധിച്ചു. കുല്‍ഗാം ജില്ലലെ മോഡര്‍ഗാം ഗ്രാമത്തിലും ഫ്രിസല്‍ മേഖലയിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഇന്നലെ രാവിലെ മോഡര്‍ഗ്രാമില്‍ സിആര്‍പിഎഫും കരസേനയും പൊലീസും ചേര്‍ന്ന നടത്തിയ സംയുക്ത പരിശോധനക്ക് നേരെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ സൈനികന് ജീവന്‍ നഷ്ടപ്പെട്ടു.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് സംയുക്തസംഘം തിരച്ചില്‍ നടത്തിയത്. വൈകിട്ട് ഫ്രിസല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മറ്റൊരു സൈനികനും ജീവന്‍ നഷ്ടപ്പെട്ടു.
ഫ്രിസലിലാണ് 4 ഭീകരരെ സൈന്യം വധിച്ചത്. പ്രദേശത്ത് ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും സൈന്യം .
https://www.facebook.com/Malayalivartha
























