ഗുജറാത്തിലെ സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് മൂന്നു മരണം.... നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗുജറാത്തിലെ സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് മൂന്നു മരണം.... നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം, എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ ഒരാളെ പരിക്കുകളോടെ രക്ഷപെടുത്തി.
അപകടത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഗാര്‍മെന്റ് ഫാക്ടറി തൊഴിലാളികള്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് സൂചനകള്‍.
കെട്ടിടത്തിന്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്‌ലാറ്റുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.കാശിഷ് ശര്‍മ്മയെന്ന 23കാരിയെയാണ് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എത്ര പേര്‍ അപകടത്തില്‍ പെട്ടന്ന കാര്യം വ്യക്തമല്ല. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























