മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളിന്റെ പങ്ക് തെളിയിക്കാനുള്ള അന്വേഷണത്തിലാണ് ശ്രദ്ധയെന്ന് സി.ബി.ഐ.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളിന്റെ പങ്ക് തെളിയിക്കാനുള്ള അന്വേഷണത്തിലാണ് ശ്രദ്ധയെന്ന് സി.ബി.ഐ.
കേസിലെ മറ്റ് പ്രതികള്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായെന്നും സി.ബി.ഐ ഇന്നലെ ഡല്‍ഹി കോടതിയെ അറിയിച്ചു. കേജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച പുതിയ സംഭവവികാസങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്ന് സി.ബി.ഐ അഭിഭാഷകന്‍ ഡി.പി. സിംഗ് അറിയിച്ചു.
കൂടുതല്‍ അന്വേഷണത്തിനായി കേജ്രിവാളിലാണ് ശ്രദ്ധയെന്നും മറ്റ് പ്രതികള്‍ക്കെതിരായ അന്വേഷണം ഏതാണ്ട് അവസാനിച്ചെന്നും വ്യക്തമാക്കി.
ഈ വര്‍ഷം ജൂലായ് 3നകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ പരാതിയും കുറ്റപത്രവും സമര്‍പ്പിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു. 6-8 മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് 2023 ഒക്ടോബര്‍ 30ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























