കാമുകൻ മുംബൈയിലേക്കുള്ള വിമാനത്തിൽ കയറുന്നത് തടയാൻ യുവതിയുടെ കടുംകൈ; വിമാനത്താവളത്തിലെ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ച് പറഞ്ഞത് ആ ഒരൊറ്റ കാര്യം

വ്യാജ ബോംബ് ഭീഷണി നടത്തി യുവതി കസ്റ്റഡിയിൽ...! കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവ വികാസങ്ങൾ. ഹെൽപ്പ് ലൈനിലേക്ക് വ്യാജ ബോംബ് ഭീഷണി വരികയായിരുന്നു. ജൂൺ 26നാണ് സംഭവം. പിന്നീട് മനസിലാക്കാനായത് യുവതി ബോംബ് ഭീഷണി മുഴക്കിയത്, തന്റെ കാമുകൻ മുംബൈയിലേക്കുള്ള വിമാനത്തിൽ കയറുന്നത് തടയാനായിരുന്നു എന്നാണ്.
ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന കാമുകൻ മിർ റാസ മെഹ്ദി തൻ്റെ ലഗേജിൽ ബോംബ് കരുതിയിരുന്നതായി ഇന്ദ്ര രാജ്വർ എന്ന യുവതി എയർപോർട്ട് അധികൃതരെ അറിയിച്ചു. മെഹ്ദിയെ വിശദമായി പരിശോധിച്ചു .
പക്ഷേ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താൻ സാധിച്ചില്ല. പൊതു ദ്രോഹത്തിലേക്ക് നയിക്കുന്ന പ്രസ്താവനകൾ നടത്തിയതിന് യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കൂടുതൽ പരിശോധന നടത്തിയതോടെ ഇരുവരും അന്ന് വൈകുന്നേരം വിമാനത്താവളത്തിൽ ഉണ്ടായിരുന്നെന്ന് കണ്ടെത്തി.
വ്യാജ കോൾ വിളിക്കുന്നതിന് മുമ്പ് അവർ ഡിപ്പാർച്ചർ ലോഞ്ചിൽ സംസാരിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കാമുകനുമായുള്ള വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് വ്യാജഭീഷണി മുഴക്കിയതെന്ന് യുവതി സമ്മതിച്ചു . അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























