41 വർഷങ്ങൾക്ക് ശേഷം ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ഓസ്ട്രിയ സന്ദർശനത്തിലൂടെ സംഭവിക്കുന്നത്...!

41 വർഷങ്ങൾക്ക് ശേഷം ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ഓസ്ട്രിയ സന്ദർശനമാണ് ചരിത്രമാകുന്നത്. 41 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് നാളെ തുടക്കമാകുകയാണ് .
ഇരുരാഷ്‌ട്രങ്ങളിലേയും മുതിർന്ന നേതാക്കൾ പറയുന്നത് പ്രകാരം , പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന് ഏറെ പ്രധാനവും സഹായകരവുമാകും . 8,9 തിയതികളിലായാണ് റഷ്യൻ സന്ദർശനം. 22ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നത് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലേക്കെത്തുന്നത് ഒൻപതാം തിയതി അദ്ദേഹം ഓസ്ട്രിയയിലേക്ക് പോകും .
ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറയുന്നത്, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായുള്ള നിർണായകമായ സന്ദർശനമാണിതെന്നാണ് . വിപുലമായ ഒരുക്കങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. പുടിനുമായി ചർച്ചകൾ നടത്തുമെന്നും പെസ്‌കോവ് പറഞ്ഞു.
https://www.facebook.com/Malayalivartha
























