ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേര്‍ക്ക് പരുക്ക്

ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ശ്വാസതടസമുണ്ടായ എട്ടുപേരെ ആശുപത്രിയിലേക്ക മാറ്റി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
രഥം വലിച്ചുകൊണ്ടുപോകുന്ന ചടങ്ങിനിടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഇവര്‍ പുരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. രഥയാത്രയ്ക്കായി നിരവധി പേരാണ് പുരിയില്‍ എത്തിച്ചേര്‍ന്നത്. 300ഓളം പേര്‍ക്ക് പരിപാടിക്കിടെ അസ്വസ്ഥതകളുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
"
https://www.facebook.com/Malayalivartha
























