മുംബൈ നഗരത്തില്‍ റെക്കോര്‍ഡ് മഴ... റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത കുരുക്ക് രൂക്ഷം... സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

മുംബൈ നഗരത്തില്‍ റെക്കോര്‍ഡ് മഴ... റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത കുരുക്ക് രൂക്ഷം... സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
മുംബൈ നഗരത്തില്‍ പെയ്ത റെക്കോര്‍ഡ് മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പുലര്‍ച്ചെ ഒരുമണിക്കും രാവിലെ ഏഴുമണിക്കും ഇടയില്‍ 300 മില്ലിമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. കനത്തമഴ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളെയും റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. പല ട്രെയിനുകളും റദ്ദാക്കി.
റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. പലയിടത്തും വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി. ഇനിയും അതിതീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ച സാഹചര്യത്തില്‍ മുംബൈ നഗരത്തില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ബോംബെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























