അസമിലെ കച്ചാര്‍ ജില്ലയിലെ വെള്ളപ്പൊക്ക ബാധിതരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

അസമിലെ കച്ചാര്‍ ജില്ലയിലെ വെള്ളപ്പൊക്ക ബാധിതരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. മണിപ്പൂരിലേക്ക് പോകും മുമ്പ് അദ്ദേഹം ജിരിബാമിലെയും ചുരാചന്ദ്പൂരിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ഒരു വര്‍ഷം നീണ്ടുനിന്ന വംശീയ കലാപത്തില്‍ ദുരിതമനുഭവിക്കുന്നവരുമായി സംവദിക്കുകയും ചെയ്തു. ലോക്സഭയില്‍ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ വടക്കുകിഴക്കന്‍ സന്ദര്‍ശനമാണിത്.അസമിലെ സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ അസമിലെയും മണിപ്പൂരിലെയും കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് ഫുലര്‍ട്ടലിലെത്തി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പ്രളയബാധിതരുമായി സംവദിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് 3 മുതല്‍, മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തിന് സാക്ഷ്യം വഹിക്കുകയും ഇതുവരെ 200-ലധികം ആളുകള്‍ ഏറ്റുമുട്ടലില്‍ മരിക്കുകയും ചെയ്തു.
അതിനിടെ രാഹുല്‍ ഗാന്ധിയുടെ മണിപ്പൂരിലും അസമിലും സന്ദര്‍ശനം നടത്തിയതിനെ ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്‌പോരുണ്ടായി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ചും മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അവിടെ സന്ദര്‍ശനം നടത്താത്തതിനെക്കുറിച്ചും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രൂക്ഷമായി വിമര്‍ശിച്ചു.
'ഇന്ന് ലോകസഭയിലെ പ്രതിപക്ഷ നേതാവ് അസമിലേക്കും മണിപ്പൂരിലേക്കും പോകുമ്പോള്‍ നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രി മോസ്‌കോയിലേക്ക് പോകുന്നു. തീര്‍ച്ചയായും ചിലര്‍ക്ക് റഷ്യ-ഉക്രെയ്ന്‍ യുദ്ധം അദ്ദേഹം നിര്‍ത്തിയതായി നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രിയുടെ ഡ്രംബേറ്റുകള്‍ അവകാശപ്പെട്ടു. ഈ മോസ്‌കോ യാത്ര കൂടുതല്‍ വിചിത്രമായ അവകാശവാദങ്ങളിലേക്ക് നയിക്കും.' അദ്ദേഹം ട്വീറ്റ് ചെയ്തു.
പതിനാല് മാസം മുമ്പ് മണിപ്പൂരില്‍ കലാപമുണ്ടായതിന് ശേഷം ഇത് മൂന്നാം തവണയാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശനം നടത്തുന്നത്. 2023 മെയ് 3 ന് ഗുരുതരമായ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷവും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ജൈവികേതര പ്രധാനമന്ത്രി സമയം കണ്ടെത്തിയില്ല. സംസ്ഥാന മുഖ്യമന്ത്രിയെയും സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളയാളെയും സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയ നേതാക്കളെയും, എം എല്‍ എമാരും എംപിമാരും ഉള്‍പ്പെടെ അദ്ദേഹം കണ്ടിട്ടില്ല.' ജയറാം രമേശ് വിമര്‍ശിച്ചു.
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ജയറാം രമേശിനെതിരെ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി 'സിക്ക് ട്രാജഡി ടൂറിസത്തില്‍' ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ചു. മണിപ്പൂരിലെ അക്രമങ്ങള്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്നും അദ്ദേഹം ആരോപിച്ചു.'മണിപ്പൂരിലെ വംശീയ സംഘര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാരമ്പര്യമാണ്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ പതിറ്റാണ്ടുകളായി സിവിലിയന്‍മാരെയും പോലീസിനെയും സൈനികരെയും കൊലപ്പെടുത്തിയതിന് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.' അദ്ദേഹം ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























