പതിനഞ്ചുദിവസം പ്രായമായ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട് പിതാവ്

പതിനഞ്ചുദിവസം പ്രായമായ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട് പിതാവ്. ചികില്‍സിക്കാന്‍ പണമില്ലാത്തതിന്റെ പേരിലാണ് തന്റെ മകളെ കുഴിച്ചിട്ടതെന്ന് പിതാവ്. പാക്കിസ്ഥാനിലെ തരുഷായിലാണ് സംഭവം എന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പിതാവ് തയ്യബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് മകള്‍ക്ക് ചികില്‍സ നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ക്രൂരകൃത്യം ചെയ്യേണ്ടി വന്നതെന്ന് പിതാവ് പൊലീസിന് മൊഴി നല്‍കി.കുഞ്ഞിനെ സഞ്ചിയിലാക്കിയാണ് ഇയാള്‍ കുഴിച്ചിട്ടത്.
സംഭവത്തില്‍ പിതാവ് കുറ്റം സമ്മതിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തും. ലാഹോറിലെ ഡിഫന്‍സ് ബി ഏരിയയിലുണ്ടായ മറ്റൊരു സംഭവത്തില്‍ 13കാരിയായ വീട്ടുജോലിക്കാരിയെ ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കുട്ടിയുടെ അമ്മ യുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് കേസെടുത്തു.
https://www.facebook.com/Malayalivartha
























