കത്വ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുത്ത് ഇന്ത്യ...സ്ഥിതി വിലയിരുത്താനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
കത്വ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുത്ത് ഇന്ത്യ... സ്ഥിതി വിലയിരുത്താനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
സംയുകത സൈനിക മേധാവിയും കരസേനാ മേധാവിയും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. പാക് അതിര്‍ത്തി ഉള്‍പ്പെടുന്ന പടിഞ്ഞാറാന്‍ മേഖലയുടെ ചുമതലയുള്ള കമാന്‍ഡറുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചര്‍ച്ചയും നടത്തിയിട്ടുണ്ടായിരുന്നു. ഭീകരര്‍ക്കെതിരെ നടപടി കടുപ്പിക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍.
അതേസമയം ജമ്മു കശ്മീര്‍ ദോഡയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരും. കത്വയിലെ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം എന്‍ഐഎ ഉടന്‍ ഏറ്റെടുത്തേക്കും. ഒളിഞ്ഞിരുന്നുള്ള ഭീകരരുടെ ആക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് അഞ്ച് ധീര ജവാന്മാരെയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം 3.10 ഓടെയാണ് കത്വയിലെ മച്ചേഡി മേഖലയില്‍ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. അതിര്‍ത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha