പിഎസ്എല്‍വി സി 59 റോക്കറ്റ് പ്രോബാ- 3 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് നാളെ കുതിക്കും

പിഎസ്എല്‍വി സി 59 റോക്കറ്റ് പ്രോബാ- 3 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് നാളെ കുതിക്കും.യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങള്‍ ബുധനാഴ്ചയാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുക.
ലോഞ്ച്റിഹേഴ്സല്‍ ഞായറാഴ്ച പൂര്‍ത്തീകരിക്കുകയും ചെയ്തു. ചൊവ്വ ഉച്ചകഴിഞ്ഞ് കൗണ്ട്ഡൗണ്‍ തുടങ്ങും. തിങ്കളാഴ്ച ഐഎസ്ആര്‍ഒയുടെ ഉന്നതതലയോഗം ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് ചേരുന്നുണ്ട്. ഫെയ്ന്‍ജന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലം കൂടി പരിഗണിച്ചാകും അന്തിമാനുമതി ബോര്‍ഡ് നല്‍കുക. സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളാണ് ദൗത്യത്തിലുള്ളത്.
കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെ പറ്റി ഉപഗ്രഹം സൂക്ഷ്മമായി പഠിക്കും. 145 മീറ്റര്‍ വ്യത്യാസത്തിലുള്ള ഭ്രമണപഥത്തില്‍ ഇരു ഉപഗ്രഹങ്ങളും സഞ്ചരിച്ചാണ് ഇത് സാധ്യമാക്കുക. ഏറ്റവും ഉയരത്തിലുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും ഇവയെ ഉറപ്പിക്കുക. കുറഞ്ഞദൂരം 600 ഉം കൂടിയ ദൂരം 6530 കിലോമീറ്ററുമായുള്ള പഥമാണിത്. ആയിരം കിലോമീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹങ്ങളെ ആദ്യഘട്ടത്തില്‍ എത്തിക്കും. രണ്ട് വര്‍ഷമാണ് കാലാവധി. യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സിക്കുവേണ്ടിയുള്ള പൂര്‍ണ വാണിജ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ എസ് സോമനാഥ് പറഞ്ഞു. വിക്ഷേപണത്തിന് കാലാവസ്ഥ തടസമാകുകയില്ല.
"
https://www.facebook.com/Malayalivartha

























