തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍.... നിരവധി വീടുകള്‍ക്ക് നാശനഷ്ടം, എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി തിരുവണ്ണാമലൈക്ക് തിരിച്ചതായി ജില്ലാ ഭരണകൂടം

തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍. അണ്ണാമലയാര്‍ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകളുള്ളത്. പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. മൂന്ന് വീടുകള്‍ പൂര്‍ണമായി മണ്ണിന് അടിയിലായി. കുട്ടികള്‍ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാര്‍ .
കനത്ത മഴയ്ക്ക് പിന്നാലെ വൈകുന്നേരമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ജില്ലാ കളക്ടരും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വിഴുപ്പുറത്ത് പെട്രോളില്‍ വെളളം കലര്‍ന്നെന്ന പരാതിയെ തുടര്‍ന്ന് അടച്ചിട്ട പമ്പുകളില്‍ ഇന്ന് പരിശോധന നടത്തും.
പുതുച്ചേരിയില്‍ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. സൈന്യം രക്ഷാദൗത്യം ഇന്നും തുടരുന്നതാണ്.
"
https://www.facebook.com/Malayalivartha

























