ലക്ഷദ്വീപിലെ ടൂറിസം കൂടുതൽ ഉയർത്താൻ കേന്ദ്രം നടപടി സ്വീകരിക്കുന്നു... എട്ട് വലിയ പദ്ധതികളാണ് ലക്ഷദ്വീപിൽ നടത്താൻ കേന്ദ്രം പദ്ധതിയിടുന്നത്...നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ശേഷം...

അടുത്തിടെ അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള പ്രശ്നം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തെ മാലദ്വീപിലെ മൂന്ന് മന്ത്രിമാർ അധിക്ഷേപിക്കുകയായിരുന്നു. ഇതാണ് വലിയ ചർച്ചകൾക്ക് വഴിവച്ചത്.
ഇപ്പോഴിതാ ലക്ഷദ്വീപിലെ ടൂറിസം കൂടുതൽ ഉയർത്താൻ കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി എട്ട് വലിയ പദ്ധതികളാണ് ലക്ഷദ്വീപിൽ നടത്താൻ കേന്ദ്രം പദ്ധതിയിടുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിന് ശേഷം ലക്ഷദ്വീപ് പ്രകൃതി സൗന്ദര്യം ആഗോള തലത്തിൽ തന്നെ ചർച്ചയാണ്.
ഇതിന്റെ സാധ്യതകൾ പരാമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ മുൻതൂക്കം കൊടുക്കുന്നത്. മാലദ്വീപിന് സമാനമായ വികസനമാണ് ലക്ഷദ്വീപിൽ നടപ്പാക്കുക.കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകളിലേക്ക് വലിയ കപ്പലുകൾ അടുക്കാനുള്ള സൗകര്യം, കൽപേനി, കദ്മത്ത്, ആന്ത്രോത്ത് ദ്വീപുകളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പാസഞ്ചർ ഫെസിലിറ്റേഷൻ സെൻ്റർ എന്നിവ പ്രധാന പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
ആദ്യ പദ്ധതി..കൊച്ചിയിൽ നിന്ന് 407 കിലോമീറ്റർ അകലെയുള്ള കദ്മത്ത് ദ്വീപിൽ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ജെട്ടികളും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുന്നതാണ് ആദ്യ പദ്ധതി.
https://www.facebook.com/Malayalivartha

























