പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് ഇന്ന് തുടക്കം....

പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് ഇന്ന് തുടക്കം. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നിന്ന് 101 കര്‍ഷകര്‍ കല്‍നടയായാണ് ഡല്‍ഹിയിലേക്ക് ജാഥ നടത്തുക.
സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഡല്‍ഹിയിലേക്ക് ജാഥ നടത്തുന്നത്. മിനിമം താങ്ങുവില ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാര്‍ച്ച് നടത്തുക. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മാര്‍ച്ച് ആരംഭിക്കുകയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് .
സമാധാനപരമായാണ് ജാഥ നടക്കുക. സമരത്തെ എങ്ങനെ നേരിടണമെന്നു സര്‍ക്കാരിനു തീരുമാനിക്കാമെന്നും വ്യക്തമാക്കി സര്‍വാന്‍ സിങ് പാന്ധേര്‍ .
പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഹരിയാനയ്ക്ക് സമീപത്തായി ശംഭു, ഖനൗരി അതിര്‍ത്തികളില്‍ ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ കുത്തിയിരുന്നു സമരം ചെയ്യുന്നു.അതേസമയം മാര്‍ച്ചിന് ഹരിയാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha

























