ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും....

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും. ഇന്നലെയാണ് ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്. ഇതോടെ,പത്രിക സമര്‍പ്പിക്കുന്നതിനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ആംആദ്മി-കോണ്‍ഗ്രസ്-ബി.ജെ.പി ത്രികോണപോരാട്ടമാണ് രാജ്യതലസ്ഥാനത്ത്.
കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയ അഞ്ചാം പട്ടികയില്‍ ബാക്കിയുള്ള രണ്ട് സീറ്റുകളിലേക്കും,ബി.ജെ.പിയുടെ നാലാമത്തെ പട്ടികയില്‍ ഒന്‍പതു സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ 70 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. ബി.ജെ.പി 68 ഇടത്തും. രണ്ട് സീറ്റുകളില്‍ എന്‍.ഡി.എ ഘടകകക്ഷികള്‍ പോരാട്ടത്തിനിറങ്ങിയേക്കും. ജംഗ്പുര സീറ്റില്‍ മത്സരിക്കുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























