ഭിക്ഷാടനം പൂര്‍ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ കടുപ്പിച്ച് ഭോപ്പാല്‍ ജില്ലാ ഭരണകൂടം...

ഭിക്ഷാടനം പൂര്‍ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ കടുപ്പിച്ച് ഭോപ്പാല്‍ ജില്ലാ ഭരണകൂടം. പൊതുയിടങ്ങളില്‍ ഭിക്ഷാടനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനും ജില്ലാ കളക്ടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ പരിധിയിലുള്ള എല്ലാ പൊതുയിടങ്ങളിലും ഇതിനായി പ്രത്യേകം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ഭിക്ഷ തേടുന്നവര്‍ക്ക് പണം നല്‍കുന്നതും ഭിക്ഷാടകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതും നിയമവിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ ഓര്‍മിപ്പിച്ചു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ലഹരിമരുന്ന് ഉപയോഗത്തിലും വ്യാപൃതരാകുന്ന ഭിക്ഷാടകര്‍ നഗരത്തില്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ജില്ലാ നേതൃത്വത്തിന്റെ നടപടി. നഗരത്തിലെ മാര്‍ക്കറ്റുകള്‍, റോട്ടറികള്‍, ട്രാഫിക് സിഗ്‌നലുകള്‍, ആരാധനാലയങ്ങളുടെ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha