ഗുജറാത്തിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതില്‍ വിലക്ക്

രാജ്യമൊട്ടാകെഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടില്‍ അവിവാഹിതരായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍നിന്ന് നൂറുകിലോമീറ്റര്‍ മാത്രം അകലെയുള്ള സുരജ് ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
കുറ്റക്കാരാണെന്ന് കണ്ടത്തെുന്നവരില്‍നിന്ന് 2100 രൂപ പിഴയീടാക്കുമെന്നും സുരജ് ഗ്രാമത്തലവന്‍ ദേവ്ഷി വാന്‍കര്‍ പറഞ്ഞു. ഫോണ്‍ ഉപയോഗിക്കുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 200 രൂപ പാരിതോഷികം നല്‍കും. അത്യാവശ്യഘട്ടത്തില്‍ ബന്ധുക്കള്‍ക്ക് പെണ്‍കുട്ടികളുമായി സംസാരിക്കണമെന്ന് തോന്നിയാല്‍ ഇവരുടെ രക്ഷാകര്‍ത്താക്കളെ വിളിക്കാം. അവര്‍ ഫോണ്‍ പെണ്‍കുട്ടിക്ക് കൈമാറും.
ഗ്രാമത്തലവന്റെ അഭിപ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ഫോണ്‍. സമയവും പണവും നഷ്ടമാക്കാനേ ഇന്റര്‍നെറ്റ് ഉപകരിക്കൂ. ആയതിനാല്‍ പഠിക്കാനും മറ്റു ജോലികള്‍ ചെയ്യാനുമാണ് പെണ്‍കുട്ടികള്‍ സമയം ചെലവഴിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























