ഹരിയാനയില്‍ റോത്തക്കില്‍ ജാട്ട് സമുദായത്തിന്റെ പ്രക്ഷോഭം ശക്തം; മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു

ഹരിയാനയിലെ റോത്തക്കില്‍ ജാട്ട് സമുദായത്തിന്റെ സംവരണ പ്രക്ഷോഭം ശക്തം. പ്രക്ഷോഭം ആറാം ദിവസത്തേയ്ക്ക് കടന്നു. പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വ്യാജ പ്രചാരണങ്ങളിലൂടെ കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുന്നത് തടയാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിരോധിച്ചു.
ഇന്നലെ ജില്ലാകോടതിയ്ക്ക് മുന്നില്‍ അഭിഭാഷകരും ചില വ്യാപാരികളും ഏറ്റുമുട്ടിയിരുന്നു. പൊലീസും അര്‍ദ്ധസൈനികവിഭാഗവും ഇവര്‍ക്ക് നേരെ ലാത്തിചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കല്ലേറ് നടത്തിയ പ്രക്ഷോഭകാരികള്‍ ചില വാഹനങ്ങള്‍ക്ക് തീ വയ്ക്കുകയും ചെയ്തു. സോണിപഥ്, ഝാജ്ജര്‍ ജില്ലകളില്‍ അധികം കമ്പനി അര്‍ദ്ധസൈനികവിഭാഗങ്ങളെ നിയോഗിച്ചു.
ഒ.ബി.സി സംവരണം വേണമെന്നാണ് ജാട്ടുകളുടെ ആവശ്യം. ജാട്ടുകളെ ഉള്‍പ്പെടുത്താനായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം 10 ശതമാനത്തില്‍ നിന്ന് 20 ആക്കി കൂട്ടാമെന്ന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടറിന്റെ വാഗ്ദാനം ജാട്ട് നേതാക്കള്‍ തള്ളിക്കളഞ്ഞു. ഓള്‍ ഇന്ത്യ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതി എന്ന സംഘടനയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. ജാട്ട് പ്രക്ഷോഭം സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിയ്ക്കുന്ന തരത്തിലാണ് വളരുന്നത്. റോഡ്, റെയില്‍ ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. പ്രക്ഷോഭം സംസ്ഥാനവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























