മോഡി വിദേശത്ത് കറങ്ങി നിക്ഷേപകരെ ആകര്‍ഷിച്ച് 'മേയ്ക്ക് ഇന്‍ ഇന്ത്യ'യ്ക്ക് നേതൃത്വം നല്‍കുകയാണെന്ന് ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശത്ത് കറങ്ങി നിക്ഷേപകരെ ആകര്‍ഷിച്ച് 'മേയ്ക്ക് ഇന്‍ ഇന്ത്യ'യ്ക്ക് നേതൃത്വം നല്‍കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ.ബി.വി.പി 'ബ്രേക്ക് ഇന്‍ ഇന്ത്യ'യാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഒരു ദേശിയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ജെ.എന്‍.യുവിലെ പ്രക്ഷോഭത്തോട് പ്രതികരിക്കവെയാണ് തരൂര്‍ എ.ബി.വി.പിക്ക് എതിരെ തുറന്നടിച്ചത്. വിഷയത്തില്‍ കനയ്യ കുമാറിന് എതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണം. വിദേശ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ രാജ്യത്തെ മോശമായി ചിത്രീകരിക്കാനെ സഹായിക്കൂവെന്നും തരൂര്‍ പറഞ്ഞു. സത് ഭരണം കാഴ്ചവയ്ക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനത്തെയും തരൂര്‍ ചോദ്യം ചെയ്തു. ഡല്‍ഹി കോടതി പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍നദമേല്‍ക്കുന്നത് എന്തുതരം സത് ഭരണമാണ്. രാജ്യം ഭരിക്കുന്നവര്‍ വിശാലമനസ്‌കരാവണം. ദേശസ്‌നേഹത്തെ കോപ്പിയടിക്കാന്‍ ആര്‍ക്കും അധികാരമില്ല. നമ്മളെല്ലാം രാജ്യസ്‌നേഹികള്‍ തന്നെയാണ്, തരൂര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























