ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ ബിസിസിഐ സുപ്രീം കോടതിയിലേക്ക്

ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ ബിസിസിഐ സുപ്രീം കോടതിയിലേക്ക്. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. വെള്ളിയാഴ്ച മുംബൈയില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ മീറ്റിംഗിലാണ് പുതിയ തീരുമാനം. ബോര്‍ഡിനുവേണ്ടി സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ സെക്രട്ടറി അനുരാഗ് ഠാക്കൂറിനെ നിയോഗിച്ചതായി യോഗം അറിയിച്ചു. എന്നാല്‍ ബിസിസിഐയില്‍ സിഇഒയെയും സിഎഫ്ഒയെയും നിയമിക്കാനുള്ള ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ബിസിസിഐ അംഗീകരിച്ചു.
ക്രിക്കറ്റ് ഭരണരംഗത്തെ അഴിമതി തടയാനും നടപടികള്‍ സുതാര്യമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതി ജസ്റ്റിസ് ലോധ കമ്മിറ്റിയെ നിയമിച്ചത്. ബിസിസിഐയുടെ ഘടനയിലും ഭരണഘടനയിലും ഗൌരവമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ലോധ കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് സുപ്രീംകോടതി ഇടപെട്ടത്. മാര്‍ച്ച് മൂന്നിന് മുമ്പ് ബിസിസിഐ നിലപാട് അറിയിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
ബിസിസിഐയുടെ പ്രവര്‍ത്തന കാലാവധി ഒന്‍പതു വര്‍ഷമാക്കാമെന്നും 70 വയസു കഴിഞ്ഞവരെ പ്രസിഡന്റായി മത്സരിക്കാന്‍ അനുവദിക്കരുതെന്നും ലോധ സമിതി നിര്‍ദേശിച്ചിരുന്നു. ഒരു സംസ്ഥാനത്തിന് ഒരു ക്രിക്കറ്റ് അസോസിയേഷന്‍, വോട്ടവകാശം ഒരു കമ്മിറ്റിക്കു മാത്രമായി ചുരുക്കുക, പ്രോക്‌സി വോട്ടിംഗ് പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഒരു സംസ്ഥാനത്തിന് ഒരു അസോസിയേഷന്‍ എന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്ന ലോധ കമ്മിഷന്റെ നിലപാട് ഏറെ പ്രശനം സൃഷ്ടിക്കുക ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കുമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























