ജെ.എന്‍.യു നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്ന വീഡിയോ വ്യാജമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്. സംഭവത്തില്‍ മജിസ്‌ട്രേട്ട് തല അന്വേഷണം നടത്താനും ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ, ജവഹര്‍ ലാല്‍ നെഹ്രു സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഫിബ്രുവരി ഒമ്പതിന് നടന്ന ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം നേരിടുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നോട്ടീസ്. രാജ്യത്തെ വിമാനത്താവളങ്ങള്‍ അടക്കമുള്ളവയിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും സര്‍കലാശാല ജീവനക്കാരും അടക്കം 17 പേരുടെ മൊഴിയെടുത്തു. അതിനിടെ, ജെ.എന്‍.യു സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് ഒളിവില്‍ പോയ ഗവേഷണ വിദ്യാര്‍ഥി ഉമര്‍ഖാലിദിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. കൊലപ്പെടുത്തുമെന്നും ബലാത്സംഗത്തിന് ഇരയാക്കുമെന്നുമുള്ള സന്ദേശങ്ങളാണ് ഖാലിദിന്റെ സഹോദരിയായ വിദ്യാര്‍ഥിനിക്ക് ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























