ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്തുണക്കുമെന്ന് ഖുശ്ബു

സ്വന്തം നയങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് ബിജെപി ചെയ്യുന്നത്. അഫ്‌സല്‍ ഗുരുവിന് അനുകൂലമായി മുദ്രാവാക്യംവിളിക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെങ്കില്‍ ബിജെപി കശ്മീരില്‍ പിഡിപിയുമായി സഖ്യമുണ്ടാക്കിയതെങ്ങനെയെന്നും ഖുശ്ബു ചോദിച്ചു. ഞാന്‍ അവരെ പിന്തുണക്കുന്നതുകൊണ്ട് എന്നെ ദേശദ്രോഹിയെന്ന് വിളിച്ചാല്‍ അതും കേള്‍ക്കാന്‍ ഞാന്‍ ഒരുക്കമാണ്, നിലപാട് പക്ഷേ മാറില്ല ഖുശ്ബു പറഞ്ഞു.
ഒരു എതിര്‍വാദം ഉണ്ടായാല്‍ അവിടെ ചര്‍ച്ചയാണ് ഉണ്ടാകേണ്ടത്, പകരം വിദ്യാത്ഥികളെ ദേശദ്രോഹികളെന്ന് വിളിക്കുകയല്ല വേണ്ടത്. മനുഷ്യത്വത്തെയും ജനാധിപത്യത്തെയും കൊലചെയ്തുകൊണ്ടാണ് ബിജെപി സക്കാരിന്റെ ഭരണം. വിദ്യാര്‍ത്ഥി സമൂഹത്തെയും സര്‍വകലാശാലകളെയും ദേശദ്രോഹികളെന്ന് വിളിച്ച്, രാജ്യത്തിന്റെ ഭാവി തലമുറയ്ക്കിടയില്‍ സ്വതന്ത്ര ചിന്ത വളര്‍ന്നുവരുന്നതാണ് ബിജെപി തകര്‍ക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.
രാജ്യം ഇന്ന് കടന്നുപോകുന്നത് അസാധാരണ സംഭവവികാസങ്ങളിലൂടെയാണ്. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ മേലാണ് സര്‍ക്കാര്‍ കുതിര കയറുന്നതെന്നും ഖുശ്ബു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























