മദ്യം വാങ്ങാന്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് വേണം

സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കിയ ബീഹാറില്‍ മദ്യനയത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ബീഹാറിലെ മദ്യപന്മാരുടെ ആവശ്യം പരിഗണിച്ചാണ് പുതിയ മാറ്റം കൊണ്ടു വന്നിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഒരാള്‍ക്ക് ഒരു കുപ്പി എന്നാണ് കണക്ക്.മാത്രമല്ല ഇനി മദ്യം വാങ്ങണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ബിവറേജസില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ മദ്യം വാങ്ങുന്നവരുടെ പേരും വിവരങ്ങളും സൂക്ഷിക്കും. ഒരു ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ മദ്യം വാങ്ങുന്നത് തടയുന്നതിനാണ് പുതിയ രീതി. സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് വെച്ച് വാങ്ങുന്ന മദ്യം മറിച്ച് വില്‍ക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്താല്‍ 7 വര്‍ഷമാണ് തടവ്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി നാടന്‍ മദ്യ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കുകയാണ് ചെയ്യുന്നത്. ഏപ്രില്‍ ഒന്നിന് ഗ്രാമപ്രദേശങ്ങളിലെ മദ്യ വില്‍പന ശാലകള്‍ പൂട്ടും. നഗരങ്ങളിലെ മദ്യശാലകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. മദ്യ നിരോധനത്തിന്റെ മുന്നോടിയായി എക്‌സൈസ് വകുപ്പിന്റെ കീഴില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























