പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുന്നതിന് വിലക്ക്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുന്നതിന് ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലുള്ള പഞ്ചായത്തില്‍ വിലക്കേര്‍പ്പെടുത്തി. മൊബൈല്‍ ഫോണ്‍ കുട്ടികളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആഗ്ര ജില്ലയിലെ ബസൗളി ഗ്രാമത്തില്‍ പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയാറെടുക്കുന്നതിനിടെയാണ് പഞ്ചായത്തിനിടെ നടപടി. മൊബൈല്‍ സാങ്കേതിക വിദ്യ പെണ്‍കുട്ടികളുടെ ജീവിതത്തെ നശിപ്പിക്കുമെന്നതിനാലാണ് നിരോധനമെന്നു ഗ്രാമ മൂപ്പന്‍ രാംവിര്‍ സിംഗ് പറഞ്ഞു. ഇതോടൊപ്പം പഞ്ചായത്തില്‍ മദ്യ വില്‍പനയും പൂര്‍ണമായി നിരോധിച്ചു. ആരെങ്കിലും മദ്യം കുടിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ അവര്‍ക്കും സമാന ശിക്ഷ നല്‍കുമെന്നും രാംവിര്‍ സിംഗ് പറഞ്ഞു. എട്ടു ദിവസത്തോളം റോഡ് വൃത്തിയാക്കണമെന്നാണ് ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ അധികാരം നല്‍കിയിട്ടില്ലെന്ന് അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് ചൗഹന്‍ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏത് സംഘടനയായാലും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികളുടെ നന്മയെ കരുതിയെടുത്ത തീരുമാനം നല്ലതാണെന്ന നിലപാടിലാണ് ഗ്രാമവാസികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























