ഹരിയാനയിലെ ജാട്ട് പ്രക്ഷോഭം: വടക്കന്‍ മേഖലകളില്‍ ട്രെയിന്‍ ഗതാഗതം തകരാറിലായി

ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് വടക്കന്‍ മേഖലകളില്‍ ട്രെയിന്‍ ഗതാഗതം തകരാറിലായി. പ്രക്ഷോഭകര്‍ ഏഴു സ്റ്റേഷനുകളില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഝജാര്‍, ബുദ്ധ ഖേഡ്, ജുലാന,പില്ലു ഖേഡ എന്നിവിടങ്ങില്‍ ആക്രമണം നടത്തിയ പ്രക്ഷോഭകര്‍ സ്റ്റേഷനുകള്‍ക്കു തീയിട്ടു. പില്ലു ഖേഡയിലെ രണ്്ട് ട്രാക്കിംഗ് മെഷീനുകള്‍ പ്രക്ഷോഭകര്‍ നശിപ്പിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് 800ല്‍ അധികം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകളില്‍ രാജധാനി, ജനശതാബ്ദി എന്നിവയടക്കം 213 സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വേ വക്താവ് അറിയിച്ചു. ഇതുകൂടാതെ 136 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും 68 ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. യാത്രക്കാരെ റദ്ദാക്കിയ സര്‍വീസകള്‍ സംബന്ധിച്ച് അറിയിപ്പു നല്‍കിയതായും റെയില്‍വേ അറിയിച്ചു. ഇവര്‍ക്ക് പണം തിരിച്ചുനല്‍കുന്നതിനായി രണ്്ടു കൗണ്്ടറുകള്‍ കൂടി തുറന്നിട്ടുണ്ട്. ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് 200കോടി രൂപയുടെ നഷ്ടം റെയില്‍വേയ്ക്ക് ഉണ്്ടായതായാണ് പ്രാഥമിക കണക്ക്. ഹരിയാനയില്‍ ആരംഭിച്ച പ്രക്ഷോഭം ഡല്‍ഹിയിലേക്കും വ്യാപിച്ചിട്ടുണ്്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























