വയറുവേദനയ്ക്ക് അഡ്മിറ്റായ രോഗിയുടെ കുടല്‍ മുറിച്ച് മാറ്റി, ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി

വയറു വേദനയ്ക്ക് ആശുപത്രിയില്‍ അഡ്മിറ്റാക്കിയ രോഗിയ്ക്ക് അര്‍ബുദ്ധമാണെന്ന് പറഞ്ഞ് കുടല്‍ മുറിച്ച് മാറ്റി. 2012 ചികിത്സ തേടി എത്തിയ ചന്ദ്രകാന്ത് കുല്‍ക്കര്‍ണിയുടെ കുടലാണ് മുറിച്ച് മാറ്റിയത്. മുംബൈയിലെ ശുശ്രുത ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്നാണ് ഇയാള്‍ അഡ്മിറ്റ് ആയത്. വേണ്ടത്ര പരിശോധന നടത്താതെ ഇയാള്‍ക്ക് കുടലില്‍ അര്‍ബുദ്ധമാണെന്ന് ഡോക്ടര്‍ നിതിന്‍ റാണ പറയുകയായിരുന്നു.
പിന്നീട് ശസ്ത്രക്രിയ നടത്തി കുടല്‍ മുറിച്ച് മാറ്റുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാള്‍ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോവുകയുണ്ടായി. അവിടെ നടത്തിയ പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞു. കുടല്‍ മുറിച്ച് കളഞ്ഞതിനാല്‍ മല വിസര്‍ജനത്തിന് ബാഗുകള്‍ ഘടിപ്പിച്ചിരിക്കുകയാണ്. കുല്‍ക്കര്‍ണി മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സലിന് നല്‍കിയ പരാതിയിലാണ് ഡോക്ടര്‍ നിതിന്‍ റാണയുടെ ലൈസന്‍സ് റദ്ദ് ചെയ്തിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























