ചത്ത പാമ്പിനെ സ്‌കിപ്പിംഗ് റോപ് ആക്കി ചാടി കളിക്കുന്ന കുട്ടികളുടെ വീഡിയോ; അന്വേഷണം തുടങ്ങി അധികൃതര്‍

ചത്ത പാമ്പിനെ സ്‌കിപ്പിംഗ് റോപ് ആക്കി ചാടി കളിക്കുന്ന കുട്ടികളുടെ വീഡിയോ പുറത്ത്. സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡിലെ റോക്ക്ഹാംപ്ടണില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ അകലെയുള്ള ഓസ്ട്രേലിയയിലെ വൂറാബിന്‍ഡയില്‍ നിന്നുള്ളതാണ് വീഡിയോ. കുട്ടികള്‍ പാമ്പിന് മുകളിലൂടെ ചാടുമ്പോള്‍ ചിരിക്കുന്നുനുണ്ട്. 'കാണിക്കൂ, അതെന്താണെന്ന് കാണിക്കൂ' എന്ന് വീഡിയോ പകര്‍ത്തുന്ന സ്ത്രീ പറയുന്നതും കേള്‍ക്കാം.
കുട്ടികള്‍ ചാടുകയും ചിരിക്കുകയും ചെയ്യുമ്പോള്‍, അതൊരു കറുത്ത തലയുള്ള പെരുമ്പാമ്പാണെന്ന് ആണ്‍കുട്ടികളിലൊരാള്‍ പറയുന്നു. കുട്ടികള്‍ അത് ഉപയോഗിച്ച് കളിക്കുന്നതിന് മുമ്പ് പെരുമ്പാമ്പ് ചത്തതാണോ എന്ന് വ്യക്തമല്ല. വീഡിയോ വൈറലായതോടെ പരിസ്ഥിതി, ടൂറിസം, ശാസ്ത്രം, ഇന്നൊവേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 'ഈ അനുചിതമായ പെരുമാറ്റത്തെ ഞങ്ങള്‍ അപലപിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യും' - ഒരു വക്താവ് പറഞ്ഞു.
മൃഗങ്ങളെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് പരിസ്ഥിതി, ശാസ്ത്രം, ടൂറിസം, ഇന്നൊവേഷന്‍ വകുപ്പിനെയോ RSPCA-യെയോ അറിയിക്കണമെന്നും നിര്‍ദേശിച്ചു. ഓസ്ട്രേലിയയില്‍ കറുത്ത തലയുള്ള പെരുമ്പാമ്പിനെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഒരാള്‍ക്ക് പരമാവധി 6.9 ലക്ഷം രൂപ (7,952 ഡോളര്‍) പിഴ ചുമത്താം. കറുത്ത തലയുള്ള പെരുമ്പാമ്പുകള്‍ രാജ്യത്തെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണ്. വടക്കന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇവ 1992-ലെ പ്രകൃതി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 3.5 മീറ്റര്‍ വരെ നീളത്തില്‍ വളരുന്ന വിഷമില്ലാത്ത ഇനമാണ് ഇത്. ഇരയെ ഞെരുക്കിയാണ് കൊല്ലുന്നത്.
https://www.facebook.com/Malayalivartha