Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ചക്രവാതച്ചുഴിയുടെ സ്വാധീനം.... സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്

വിദേശജോലി തട്ടിപ്പ്; 8 മലയാളികൾ ഉൾപ്പെടെ 549 പേർ ഇന്ത്യയിൽ തിരിച്ചെത്തി

15 MARCH 2025 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

കൈക്കൂലിക്കേസിൽ പഞ്ചാബ് ഡിഐജിയുടെ വാട്ട്‌സ്ആപ്പ് കോൾ പുറത്ത് ; റെയ്ഡിൽ സിബിഐ കണ്ടെത്തിയത് 7.5 കോടിയിലധികം പണം, 2.5 കിലോ സ്വർണം, കാറുകൾ, ആഡംബര വാച്ചുകൾ തുടങ്ങി വൻതോതിൽ സ്വത്തുക്കളും

സങ്കടക്കാഴ്ചയായി... കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ തുളച്ചുകയറിയതിനെ തുടർന്ന് ദാരുണാന്ത്യം...

മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി

നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..

മികച്ച ശമ്പളത്തോടുള്ള ജോലി ,എളുപ്പത്തിൽ ഡിഗ്രി പാസാകാം, സർട്ടിഫിക്കറ്റുകൾ ഇല്ലാതെയും വിദേശത്ത് ജോലി നേടാം ,എന്നിങ്ങനെയുള്ള കപട വാഗ്ദാനങ്ങളിൽ ഇതൊക്കെ സാധ്യതയില്ലാത്ത കാര്യമാണെന്ന് ബോധ്യമുണ്ടെങ്കിലും   മലയാളികളാണ് കൂടുതലും ചെന്ന് ഇരയായി കൊടുക്കുന്നത്.  മ്യാൻമറിൽ സൈബർ തട്ടിപ്പു സംഘങ്ങളുടെ കെണിയിൽപ്പെട്ടിരുന്ന 266 പേരുടെ സംഘവും ഇന്ത്യയിൽ തിരികെയെത്തി. ഇതിൽ 3 പേർ മലയാളികളാണ്. കഴിഞ്ഞ ദിവസം 8 മലയാളികൾ ഉൾപ്പെടെ 283 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു. ഇതോടെ ആകെ 549 പേരെയാണ് ഇന്ത്യയിൽ തിരിച്ചെത്തിച്ചത്.

ചൊവ്വാഴ്ച രാത്രി പാലം വിമാനത്താവളത്തിലെത്തിച്ച ഇവരെ യുപി ഗാസിയാബാദിലെ സിബിഐ അക്കാദമിയിലെത്തിച്ച് സിബിഐ, ഐബി, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസും ഇവരെ ചോദ്യം ചെയ്യാൻ എത്തിയിരുന്നു.

മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ആന്ധ്ര, യുപി എന്നിവിടങ്ങളിൽ നിന്നുള്ളവരും മടങ്ങിയെത്തിയവരിലുണ്ട്. തായ് വിദേശകാര്യ വിഭാഗത്തിന്റെയും സൈന്യത്തിന്റെയും സഹകരണത്തോടെയാണു വിദേശകാര്യ മന്ത്രാലയം ഇവരെ രക്ഷപ്പെടുത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ഇവർക്കായി അനുവദിച്ചിരുന്നു.

മലയാളികളുൾപ്പടെ തട്ടിപ്പിൽ പെടാനുണ്ടായ സാഹചര്യം ഇങ്ങനെയായിരുന്നു

 ‘ബാങ്കോക്കിൽ ജോലി, മികച്ച ശമ്പളം’ എന്ന പരസ്യം കണ്ട് മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നത്തോടെ അപേക്ഷിച്ചവരെ എത്തിച്ചതു മനുഷ്യകടത്തായി മ്യാൻമറിൽ ആണ് . മനുഷ്യക്കടത്തിന് ഇരകളായ 8 മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങിയെത്തുമ്പോൾ ഇവരുടെ മുന്നിൽ ആശങ്കകൾ ഏറെയാണ്. വ്യാജപരസ്യത്തിൽ കബളിപ്പിക്കപ്പെട്ടവരാണു തങ്ങളെന്നും സൈബർ കുറ്റവാളികളല്ലെന്നും ഇവർ പറയുന്നു. തായ്‌ലൻഡിലെ ബാങ്കോക്കിൽ കോൾ സെന്ററിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ഇവരെല്ലാം അപേക്ഷിച്ചത്. 6000 ചൈനീസ് യുവാൻ അതായത് ഏകദേശം 72,000 രൂപ ശമ്പളവാഗ്ദാനമായിരുന്നു പ്രധാന ആകർഷണം. കംപ്യൂട്ടർ പരിചയവും ഇംഗ്ലിഷ് പ്രാവീണ്യവും ആയിരുന്നു ആവശ്യപ്പെട്ട യോഗ്യതകൾ.

ബാങ്കോക്കിൽ എത്തിയ ഇവരെ കാത്തിരുന്നതു തായ് സ്വദേശിയായ ഒരു ഡ്രൈവറാണ്. മണിക്കൂറുകൾക്കു ശേഷം മ്യാൻമർ അതിർത്തിയിൽ എത്തിയപ്പോഴാണ് താ‌യ്‌ലൻഡിൽ അല്ല ജോലിയെന്നു പോയവർ തിരിച്ചറിഞ്ഞത് തന്നെ . അതിർത്തിപ്രദേശത്തു പരിശോധന ഉണ്ടായിരുന്നെങ്കിലും തടസ്സമുണ്ടായില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരും സൈബർ തട്ടിപ്പുകാരും ചേർന്നാണ് ഇടപാടുകൾ എന്നതിന് ഇതു തെളിവാണെന്നും ഇവർ വിവരിക്കുന്നു.മ്യാൻമർ മ്യാവാഡി മേഖലയിലെ കെകെ പോർട്ട് ടൗൺഷിപ്പിലെ കമ്പനികളിലാണ് എത്തിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്കാണ് എത്തിച്ചതെന്നു മനസ്സിലായപ്പോഴേക്കും കുരുക്ക് മുറിയിരുന്നു.

ജോലി ഉപേക്ഷിച്ചാൽ 3000 യുഎസ് ഡോളറും പിരിച്ചുവിട്ടാൽ 1000 ഡോളറും നൽകണമെന്നതുൾപ്പെടെ കരാറിലെ വ്യവസ്ഥകൾ കുരുക്കായി.ജോലിക്ക് എത്തിയപാടെ ഇവരുടെ ഫോണുകളിൽനിന്നു പരസ്യത്തിന്റെയും കോളുകളുടെയും വിവരങ്ങൾ ഡിലീറ്റ് ചെയ്യിച്ചു.ഓഫിസിൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഫോണിന്റെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ചു മറച്ചു.ഇതിനിടെയാണ് ചൈനയുടെ ഇടപെടലിനെത്തുടർന്നു മ്യാൻമർ സൈന്യം രക്ഷാദൗത്യം പ്രഖ്യാപിച്ചത്. ഇതിനെ ആശ്രയിച്ചവരാണ് ഇപ്പോൾ മടങ്ങിയെത്തിയത്. 26 ദിവസം മ്യാൻമർ സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു ഇവർ. പിന്നീട് തായ‌്‌ലൻഡിൽ എത്തിച്ച ശേഷം അവിടെനിന്നാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ തിങ്കളാഴ്ച രാത്രി ഡൽഹിയിലെത്തിച്ചത്.

സൈബർ കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും നീണ്ട യാത്രമ്യാൻമറിൽ സൈബർ തട്ടിപ്പു സംഘങ്ങളുടെ പിടിയിൽപെട്ട മലയാളികളുൾപ്പെടെ 283 പേരെ ഡൽഹിയിലെത്തിച്ചു. കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽനിന്ന് 540 പേർ മ്യാൻമറിൽ തട്ടിപ്പുസംഘത്തിന്റെ പിടിയിലുണ്ടെന്നാണു കണക്കാക്കുന്നത്. ഇന്ത്യയിലുൾപ്പെടെ ഓൺലൈൻ തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ മ്യാൻമർ മ്യാവാഡിയിലെ ഒളിയിടങ്ങളിൽ നടത്തിയ പരിശോധനയിൽ എഴുനൂറിലേറെപ്പേരെ മോചിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി പാലം വിമാനത്താവളത്തിൽ എത്തിച്ചവരെ യുപി ഗാസിയാബാദിലെ സിബിഐ അക്കാദമിയിലേക്കു മാറ്റി കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.രണ്ടാം സംഘം ഇന്നു പുലർച്ചെയാണു ഡൽഹിയിലെത്തിയത്. ഇതിലും മലയാളികളുണ്ട്.

മ്യാൻമറിൽനിന്നു ഡൽഹിയിലെത്തിച്ച സംഘത്തിലെ 8 മലയാളികളെ നോർക്ക റൂട്സ് ഇടപെട്ട് വിമാനത്തിൽ നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർകോട് സ്വദേശികളാണിവർ.തൊഴിലിൻറെ മറയിൽ മനുഷ്യക്കടത്ത് ദിനംപ്രതി ഇത്തരത്തിൽ വർദ്ധിക്കുകയാണ്. ആധുനിക സാങ്കേതികസംവിധാനങ്ങൾ ആണ് മനുഷ്യക്കടത്തിനായി വിനിയോഗിക്കപ്പെടുന്നത് ഇൻറർനെറ്റ് സംവിധാനങ്ങൾ, അതായത്, “ഓൺ ലൈൻ” ഉപാധികളാണ് തൊഴിൽദാതാക്കളായി ചമയുന്നവർ ഇതിനായി കൂടുതലും ഉപയോഗപ്പെടുത്തുന്നതെന്നും തൊഴിൽപരമായ ചൂഷണത്തോടു ചേർന്ന് ലൈംഗിക ചൂഷണവും പതിവാണെന്നതും ഭയപ്പെടുത്തുന്ന ഒരു വസ്തുതയാണ് .ഓരോ ചുവടും കരുതെലോടെ വേണമെന്ന് മാത്രമേ പറയാൻ ആകൂ                        
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേദിയിൽ ഒരൊറ്റ പ്രവാസികൾ ഇല്ല..! വന്നത് കോട്ടും സ്യൂട്ടുമിട്ട ടീം യൂസഫലിയുടെ മുന്നിലിരുന്ന് പിണറായിയുടെ വീരവാദം..!  (13 minutes ago)

രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്  (24 minutes ago)

തുലാമാസ ഫലമിങ്ങനെ....  (33 minutes ago)

മദീന സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം...  (41 minutes ago)

നാട്ടുകാരും വെറുത്തുപോയി... ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായതോടെ നിര്‍ണായക വഴിത്തിരിവ്, തൈര് ചോദിച്ച് എസ്പി ഓഫീസ് മെസിലെ ജീവനക്കാർ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് തൈരില്ലെന്ന് നാട  (54 minutes ago)

ത്രിരാഷ്ട്ര പരമ്പര ബഹിഷ്കരിക്കാൻ  (1 hour ago)

മോഷണശ്രമം തടുക്കുന്നതിനിടെയാണ് തനിക്ക് പൊള്ളലേറ്റതെന്ന് ചികിത്സയിലിരിക്കെ ...  (1 hour ago)

'ഐ ഹേറ്റ് ഇന്ത്യ' ടൂറിലേക്ക് പോകൂ  (1 hour ago)

പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ .....  (1 hour ago)

റെയ്ഡിൽ സിബിഐ കണ്ടെത്തിയത്  (1 hour ago)

ആ യാത്ര അവസാനയാത്രയായി...  (1 hour ago)

അറസ്റ്റ് സാധുവാണെന്ന്  (2 hours ago)

കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ....  (2 hours ago)

മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി  (2 hours ago)

ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു  (2 hours ago)

Malayali Vartha Recommends