ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിളിച്ചയോഗം ഇന്ന് ചെന്നൈയില്‍...

ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിളിച്ചയോഗം ഇന്ന് ചെന്നൈയില്‍ . രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരളത്തില്‍ നിന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്‍കെ പ്രേമചന്ദ്രന്‍ എംപി, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം, ജോസ് കെ മാണി എംപി എന്നിവരും യോഗത്തില്‍ പങ്കാളികളാകുന്നതാണ്.
തൃണമൂല്‍ കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചനകള്‍. അതേസമയം യോഗത്തിനെതിരെ ബിജെപി ഇന്ന് കരിങ്കൊടി പ്രതിഷേധം നടത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha