സ്റ്റാന്‍ഡ് അപ് കൊമീഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കങ്കണ

സ്റ്റാന്‍ഡ് അപ് കൊമീഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട്. വെറും രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി മറ്റുള്ളവരെ അപമാനിക്കുന്നവരുടെ യോഗ്യത എന്താണെന്ന് കങ്കണ ചോദിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ 'രാജ്യദ്രോഹി' എന്നു വിളിച്ചതിനെതിരെയാണ് കങ്കണയുടെ വിമര്‍ശനം.
'' രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി ആളുകള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്നു നമ്മള്‍ ചിന്തിക്കണം. നിങ്ങള്‍ ആരുമാകാം, പക്ഷേ ഒരാളെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുപ്പോള്‍ മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനമാണ് ഇല്ലാതാകുന്നത്. കോമഡിയുടെ പേരില്‍ ജനങ്ങളെയും സംസ്‌കാരത്തെയും ദുരുപയോഗം ചെയ്യുന്നു. രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി മറ്റുള്ളവരെ അപമാനിക്കുന്നവരുടെ യോഗ്യത എന്താണ്?'' - കങ്കണ ചോദിച്ചു.
കുനാല്‍ കമ്രയുടെ ഷോ നടന്ന ഹോട്ടലിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയതിനെ ന്യായീകരിച്ച കങ്കണ, തന്റെ ബംഗ്ലാവ് പൊളിച്ചുമാറ്റിയത് നിയമവിരുദ്ധമാണെന്നും പറഞ്ഞു. ബാന്ദ്രയിലെ കങ്കണ റനൗട്ടിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗമാണ് അനധികൃതമാണെന്ന പേരില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റിയത്.
അതേസമയം, കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഏക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തി. ''തമാശ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് മനസ്സിലാകും, എന്നാല്‍ തമാശക്കും ഒരു പരിധിയുണ്ട്'' എന്നായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം. ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഉദ്ധരിച്ചു കൊണ്ട് ശിവസേന പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതിനെ ഷിന്‍ഡെ ന്യായീകരിച്ചു. ഉപമുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്നും പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും കുനാല്‍ ക്രമ പറഞ്ഞു.
https://www.facebook.com/Malayalivartha