കനയ്യകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും

ജെ.എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും. ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് രാഷ്ട്രീയപ്രേരിതമായാണെന്നും ചൂണ്ടിക്കാട്ടിയാണ് കനയ്യകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഡല്‍ഹി പൊലീസ് ജാമ്യത്തെ ശക്തമായി എതിര്‍ത്തു. കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കീഴടങ്ങാന്‍ തയ്യാറാകണമെന്നും നിയമനടപടി നേരിടണമെന്നും ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള ജെ.എന്‍.യു വിദ്യാര്‍ഥികളോട് കോടതി ആവശ്യപ്പെട്ടു. പട്യാല ഹൗസ് കോടതിയില്‍ അഭിഭാഷകര്‍ നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കീഴടങ്ങാന്‍ മതിയായ സുരക്ഷ ഒരുക്കണമെന്ന് വിദ്യാര്‍ഥികള്‍ കോടതിയോട് അഭ്യര്‍ഥിച്ചു. രഹസ്യസ്ഥലത്ത് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ഡല്‍ഹിപൊലീസ് അത് അനുവദിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ജെ.എന്‍യുവിന് അകത്തുകയറി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























