മോദി ഇനിയും തെറ്റു തിരുത്തിയില്ലെങ്കില്‍ യുവാക്കളും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന് അധികം വൈകാതെ മോദിയെ ഒരു പാഠം പഠിപ്പിക്കും: കേജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്.
മോദിയെ പ്രധാനമന്ത്രിയാക്കിയ അതേ യുവാക്കള്‍ തന്നെയാണ് ഇന്നു അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് കേജ്‌രിവാള്‍ പറഞ്ഞു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഇനിയും തെറ്റു തിരുത്തിയില്ലെങ്കില്‍ യുവാക്കളും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന് അധികം വൈകാതെ മോദിയെ ഒരു പാഠം പഠിപ്പിക്കും. വിദ്യാര്‍ഥികളുമായി കളി വേണ്ടാ. അവര്‍ ഒരു സൂചന പോലും നല്‍കാതെ സര്‍ക്കാരിനെ തകര്‍ത്തുകളയുമെന്നു ഇതിനുമുന്‍പും താന്‍ മോദിയോട് പറഞ്ഞിട്ടുണ്ടെന്നും കേജ്‌രിവാള്‍ പറഞ്ഞു. ദലിതര്‍ക്കെതിരായിട്ടാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നു പറഞ്ഞ കേജ്‌രിവാള്‍ സംവരണത്തിനു താന്‍ എതിരല്ലെന്നും എപ്പോഴും അതിനെ പിന്തുണച്ചിട്ടേയുള്ളൂവെന്നും വ്യക്തമാക്കി.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയെ കൊലപ്പെടുത്തുമെന്നു ആര്‍എസ്എസ് ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തിലെ നിലവിലെ അവസ്ഥയില്‍ തനിക്ക് വേദനയുണ്ടെന്നു പറയാനാണ് രോഹിത് ശ്രമിച്ചതെന്നും എന്നാല്‍ രോഹിതിന്റെ വാക്കുകള്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























