സ്‌നാപ്ഡീലില്‍ കൂട്ടപ്പിരിച്ചുവിടല്‍

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ സ്‌നാപ്ഡീലില്‍ കൂട്ടപ്പിരിച്ചുവിടല്‍. ഇതേത്തുടര്‍ന്ന് സ്‌നാപ്ഡീലിന്റെ ഓഫീസില്‍ ജീവനക്കാര്‍ പ്രതിഷേധം നടത്തി.
2015 നവംബര്‍ മുതലാണ് കമ്പനി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തുടങ്ങിയത്. ജീവനക്കാരുടെ എണ്ണം 600ല്‍ എത്തിക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂനിയര്‍ തസ്തികകളിലുള്ളവരെയും, പുതുതായി ജോലിക്ക് ചേര്‍ന്നവരെയുമാണ് വെട്ടിക്കുറയ്ക്കല്‍ കാര്യമായി ബാധിക്കുന്നത്.
എന്നാല്‍ സ്‌നാപ്ഡീലില്‍ പിരിച്ചുവിടല്‍ നടക്കുന്നില്ലെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കമ്പനി വക്താവ് പറഞ്ഞു. പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 200 പേരെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂവെന്നാണ് കമ്പനിയുടെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























