പരോളിലിറങ്ങി നളിനി പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു

രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നളിനി പരോളില്‍ പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.
നളിനിക്കു ഇന്നലെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണു പരോള്‍ അനുവദിച്ചിരുന്നത്. രാവിലെ 9.45-നു ചെന്നൈ കോട്ടൂര്‍പുരത്തെത്തിയ നളിനി ചടങ്ങുകള്‍ക്കുശേഷം വൈകിട്ടോടെ വെല്ലൂരിലേക്കു മടങ്ങി. 25 വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച മറ്റൊരു സ്ത്രീയും തമിഴ്‌നാട്ടിലില്ലെന്നും തന്നെയും രാജീവ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും മോചിപ്പിക്കണമെന്നും നളിനി പറഞ്ഞു.
നളിനിയുടെ പിതാവ് റിട്ട. പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ശങ്കരനാരായണന്‍ (92) തിരുനെല്‍വേലി ജില്ലയിലെ അമ്പലവാണപുരത്താണു മരിച്ചത്.
തുടര്‍ന്ന്, നളിനിയുടെ മാതാവ് പത്മാവതി അപേക്ഷ നല്‍കിയതനുസരിച്ചാണു വെല്ലൂര്‍ ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചത്. ശങ്കരനാരായണന്റെ മൃതദേഹം ചെന്നൈ കോട്ടൂര്‍പുരത്തുള്ള വീട്ടിലെത്തിച്ചു സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























