Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

റെയില്‍വേ ബജറ്റ്: കേരളം ഇത്തവണ പതിവു പോലെ നീണ്ട പട്ടിക സമര്‍പ്പിച്ചു; ബജറ്റിനെ സ്വാധീനിച്ചേക്കാവുന്ന കാര്യങ്ങള്‍ എന്തൊക്കെ?

25 FEBRUARY 2016 12:35 AM IST
മലയാളി വാര്‍ത്ത.

റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തന്റെ രണ്ടാമത്തെ ബജറ്റ് 12 മണിക്ക് ലോക്‌സഭയില്‍ അതവരിപ്പിക്കും.
റയില്‍വേ ബജറ്റിനു മുന്നോടിയായി കേരളം ഇത്തവണ പതിവു പോലെ നീണ്ട പട്ടിക തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ യാത്ര, ചരക്കുകൂലി കൂട്ടാതെ തരമില്ലാത്ത സാഹചര്യമാണുള്ളത്. എന്നാല്‍ നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും ഡീസല്‍വില കുറഞ്ഞതും കണക്കിലെടുത്ത് വന്‍തോതിലുള്ള നിരക്കുവര്‍ധന ബജറ്റില്‍ ഒഴിവാക്കാനാണ് സാധ്യത. സബേര്‍ബന്‍ പദ്ധതിയും ശബരി റയില്‍വേയുമൊക്കെ പട്ടികയിലുണ്ട്. പ്രധാന മുന്‍ഗണന കോട്ടയം, ആലപ്പുഴ വഴികളിലൂടെയുള്ള പാത ഇരട്ടിപ്പിക്കലാണെന്നു സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ബജറ്റില്‍ ചരിത്രത്തിലാദ്യമായി 1000 കോടി രൂപയാണു ബജറ്റ് വിഹിതമായും ബജറ്റിതര വിഭാഗത്തിലുമായി (ഇബിആര്‍) കേരളത്തിനു നിലവില്‍ നിര്‍മാണം നടക്കുന്ന പദ്ധതികള്‍ക്കു ലഭിച്ചത്.
എക്‌സ്ട്രാ ബജറ്ററി റിസോഴ്‌സസ് (ഇബിആര്‍) എന്ന പേരില്‍ റയില്‍വേ പദ്ധതികള്‍ നടപ്പിലാക്കാന്‍ എല്‍ഐസി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നു റയില്‍വേ എടുത്ത വായ്പയില്‍ ഒരു വിഹിതമാണു എല്ലാ സംസ്ഥനങ്ങള്‍ക്കും ലഭിച്ചത്. കേരളം ബജറ്റിനു മുന്നോടിയായി നല്‍കിയ നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍

*വൈദ്യുതീകരണം പൂര്‍ത്തിയാക്കുക
*തിരുവനന്തപുരം നിലമ്പൂര്‍ രാജ്യാറാണി സ്വതന്ത്ര ട്രെയിനാക്കുക
*വിവിധ പദ്ധതികള്‍ക്കായി 602 കോടി രൂപ
*കോഴിക്കോട് മംഗലാപുരം വൈദ്യുതീകരണം പൂര്‍ത്തിയാക്കാനുണ്ട്. നിലമ്പൂര്‍ ഷൊര്‍ണൂര്‍, കൊല്ലം പുനലൂര്‍ പാതകള്‍ വൈദ്യൂതീകരിക്കാന്‍ ബാക്കിയുണ്ട്.
*ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട തുക

നിലവില്‍ ഷൊര്‍ണൂരില്‍ നിന്നാണു തിരുവനന്തപുരം പാലക്കാട് അമൃത എക്‌സ്പ്രസിന്റെ പകുതി കോച്ചുകള്‍ രാജ്യാറാണിയായി നിലമ്പൂരേക്കു പോകുന്നത്. പാലക്കാട് പൊള്ളാച്ചി ഗേജ് മാറ്റം കഴിഞ്ഞതോടെ അമൃത പൊള്ളാച്ചി വരെ നീട്ടിയിട്ടുണ്ട്. മധുരയ്ക്കു നീട്ടണമെന്നു ആവശ്യമുയരുന്നുണ്ടെങ്കിലും ടെര്‍മിനല്‍ സൗകര്യം കുറവായതിനാല്‍ ഡിണ്ടിഗല്‍ വരെ അമൃത സര്‍വീസ് നടത്താനാണു സാധ്യത. പഴനി, മധുര തീര്‍ഥാടകര്‍ക്കു സര്‍വീസ് സഹായമാകുമെങ്കിലും പാലക്കാട്, ഷൊര്‍ണൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകും. ഈ പ്രതിസന്ധി പരിഹരിക്കാന്‍ അമൃതയും രാജ്യറാണിയും വേര്‍പ്പെടുത്തി വെവ്വേറെ സര്‍വീസുകളാക്കണമെന്നാണു ആവശ്യം. തിരുവനന്തപുരം മധുരവേളാങ്കണി ഭാരത തീര്‍ത്ഥ ട്രെയിന്‍.
പാലക്കാട് പൊള്ളാച്ചി പാത തുറന്നതോടെ കേരളം ഈ റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം പഴനിമധുരരാമേശ്വരം, വേളാങ്കണി റൂട്ടുകളിലാണു ട്രെയിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മറ്റ് ട്രെയിനുകള്‍
1.തിരുവനന്തപുരം മംഗലാപുരം ഇന്റര്‍സിറ്റി
2.കന്യാകുമാരി ഗോവ ടൂറിസ്റ്റ് ട്രെയിന്‍
3.തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി പ്രതിദിനമാക്കുക, ഇപ്പോള്‍ സര്‍വീസില്ലാത്ത നാലു ദിവസം രാജധാനി കോട്ടയം വഴി ഓടിക്കുക.
4. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസ് നടത്താത്ത തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി പ്രതിദിനമാക്കുക.

മറ്റ് പ്രധാന ആവശ്യങ്ങള്‍
1.സംസ്ഥാനത്ത് ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏര്‍പ്പെടുത്തുക
2.നേമം, കോട്ടയം ടെര്‍മിനലുകള്‍ യാഥാര്‍ത്ഥ്യമാക്കുക

ബജറ്റ് അവതരണം കഴിഞ്ഞാല്‍ ഏതുഘട്ടത്തിലും നിരക്ക് വര്‍ധിപ്പിക്കാമെന്നതാണ് നിര്‍ദേശം. ബജറ്റിനെ സ്വാധീനിച്ചേക്കാവുന്ന 10 കാര്യങ്ങള്‍
1. ബുള്ളറ്റ് ട്രെയിന്‍
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി(മുംബൈ-അഹമ്മദാബാദ്)യെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ബജറ്റില്‍ വിശദമാക്കിയേക്കും. 98,000 കോടിയുടെ പദ്ധതിയുടെ 80 ശതമാനംതുകയും ജപ്പാന്‍ വായ്പയായി നല്‍കും.
2. മെയ്ക്ക് ഇന്‍ ഇന്ത്യ
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രത്യേക ചരക്ക് ഇടനാഴികള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും റെയില്‍വെ ആലോചിക്കുന്നുണ്ട്
3. ചരക്ക് കൂലി
യാത്രക്കൂലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചരക്ക് കൂലി കൂടുതലാണ് ഈടാക്കുന്നത്. വ്യവസായ ലോകത്തെ മാന്ദ്യത്തിനിടയില്‍ ചരക്കുകൂലി കൂട്ടുന്നത് ആശാസ്യകരമല്ലെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം ഡീസല്‍ വിലയിടിവും മുഖവിലയ്‌ക്കെടുക്കേണ്ടിവരും.
4. ബജറ്റ് വകയിരുത്തല്
കഴിഞ്ഞവര്‍ഷം 40,000 കോടി രൂപയുടെ വിഹിതമാണ് സര്‍ക്കാരില്‍ നിന്ന് റെയില്‍വേയ്ക്ക് ലഭിച്ചത്. യഥാസമയം ചെലവാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് വിഹിതം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. ഇത്തവണയും ബജറ്റ് വിഹിതമായി കൂടുതല്‍ തുക ലഭിക്കുമെന്നാണ് റെയില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
5. യാത്രക്കൂലി
നാല് സംസ്ഥാനങ്ങളില് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ പെട്ടെന്നൊരു നിരക്ക് വര്‍ധന ഉണ്ടായേക്കില്ല. എസി കോച്ചുകളിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എയലൈന്‍ കമ്പനികളില്‍ നിന്ന് കനത്ത മത്സരമാണ് റെയില്‍വേ നേരിടുന്നത്.
6. പ്രീമിയം ട്രെയിനുകള്‍
തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ പ്രീമിയം ട്രെയിനുകള്‍ ഓടിക്കുന്നതിന്‍ കൂടുതല്‍ പണം സമാഹരിക്കാനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.
7. നവീകരണം
റെയില്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ 8.5 ലക്ഷം കോടി രൂപയാണ് ഇതിനുവേണ്ടി കണ്ടെത്തേണ്ടിവരിക.
8. ധനനസ്ഥിതി
യാത്രാ, ചരക്ക് കൂലിയിനത്തില്‍ വന്‍വരുമാനനഷ്ടമാണ് റെയില്‍വേയ്ക്കുണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ 10 മാസത്തെ കണക്കെടുക്കുകയാണെങ്കില്‍ ഈയിനത്തിലുള്ള വരുമാന വര്‍ധന ആറ് ശതമാനംമാത്രമാണ്. മുന്‍വര്‍ഷങ്ങളില്‍ ഇത് 10 ശതമാനത്തിന് മുകളിലായിരുന്നു.
9 സുരക്ഷ
അപകടങ്ങള്‍ കുറയ്ക്കുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ഇതിനായി സുരക്ഷ സെസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
10. ശമ്പള വര്‍ധന
ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ 28,450 കോടി രൂപയുടെ അധിക ബാധ്യതയാണ് റെയില്‍വേയ്ക്കുണ്ടാകുക. ജീവനക്കാരും പെന്‍ഷന്‍കാരുമായി 2.6 കോടി പേര്‍ക്കാണ് ശമ്പളവര്‍ധനവിന്റെ ആനുകൂല്യം നല്‍കേണ്ടിവരിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (25 minutes ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (34 minutes ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (39 minutes ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (41 minutes ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (49 minutes ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (3 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (4 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (5 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (5 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (5 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (6 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (6 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (6 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (6 hours ago)

Malayali Vartha Recommends