'തലൈക്കൂത്തല്‍' എന്ന വൈകൃതം...തമിഴ്‌നാട്ടില്‍ വൃദ്ധജനങ്ങളെ മരുന്നു കുത്തിവെച്ച് കൊല്ലുന്നു

ചെന്നൈയില്‍ നിന്നും കിരാതമായൊരു വാര്‍ത്ത. തമിഴ്‌നാടിന്റെ ചില ഭാഗങ്ങളില്‍ വൃദ്ധജനങ്ങളെ കൊല്ലുന്ന 'തലൈക്കൂത്തല്‍' എന്ന പ്രാകൃത രീതി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വയോധികര്‍ക്ക് നല്‍കുന്ന ദയാവധമായാണ് ഇത് നടപ്പാക്കുന്നത്.
പണം ഈടാക്കി വൃദ്ധഹത്യ നടപ്പാക്കാനായി പ്രത്യേക ആളുകള്‍ തന്നെ ഗ്രാമത്തിലുണ്ട്. പരമ്പരാഗത രീതികളിലൂടെ ആയിരുന്നു മുന്‍പ് ജീവനെടുത്തിരുന്നത് എങ്കില്‍ ഇപ്പോള്‍ മാരക വിഷവും ഉറക്ക ഗുളികകളുമാണ് ആളെക്കൊല്ലാന്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനത്തോളം പേരും വൃദ്ധഹത്യയെ ആചാരമായി കാണുന്നുവെന്നും അത് ഇപ്പോഴും പിന്തുടരുന്നുവെന്നും വെളിപ്പെടുത്തി. കൃത്യം നടപ്പാക്കാന്‍ ഇരുപതിലേറെ രീതികളും ഇവര്‍ അവലംബിക്കുന്നുണ്ട്. മുന്‍പ് ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേര്‍ത്ത് നടത്തിയിരുന്ന ആചാരമായിരുന്നു ഇത്. ഇപ്പോള്‍ രഹസ്യമായാണ് കൃത്യം നടപ്പാക്കുന്നത്. കേരളത്തില്‍ നടയിരുത്തലും നടതള്ളലും വരെയെ കാര്യങ്ങള്‍ എത്തിയുള്ളൂ എന്നാശ്വസിക്കാം ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍. മദ്രാസ് സര്‍വകലാശാല ക്രിമിനോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്ര?ഫസര്‍ എം.പ്രിയംവദ തേനി, മധുര, വിരുദുനഗര്‍ തുടങ്ങിയ ജില്ലകളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ആചാരത്തിന്റെ ഭാഗമായതിനാല്‍ കേസെടുക്കാന്‍ ആരും മുതിരാറില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























