Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

2016-17 റയില്‍വേ ബജറ്റ് അവതരണം തുടങ്ങി

25 FEBRUARY 2016 02:31 AM IST
മലയാളി വാര്‍ത്ത.

റയില്‍മന്ത്രി സുരേഷ് പ്രഭു തന്റെ രണ്ടാം ബജറ്റ് അവതരണം തുടങ്ങി. ഇത് എന്റെ മാത്രം ബജറ്റല്ല, സാധാരണക്കാരുടെ പ്രതീക്ഷകള്‍ പ്രതിഫലിക്കുന്ന ബജറ്റെന്ന് റയില്‍മന്ത്രി ആമുഖപ്രസംഗത്തില്‍. വെല്ലുവിളികള്‍ നിറഞ്ഞ കാലമെന്ന് റയില്‍മന്ത്രി പറഞ്ഞു. ശമ്പളക്കമ്മിഷന്‍ നടപ്പാക്കിയതിലൂടെ ചെലവില്‍ 32.9 ശതമാനം വര്‍ധനയുണ്ടായി. എന്നാല്‍ വരുമാനം കൂടിയത് 11 ശതമാനം മാത്രം. നിരക്കു വര്‍ധിപ്പിക്കാതെ വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യം. അഞ്ചുവര്‍ഷത്തിനകം റയില്‍വേയില്‍ 1.5 ലക്ഷം കോടി രൂപ മുതലിറക്കാമെന്ന് എല്‍ഐസി വാഗ്ദാനം. 2500 കിലോമീറ്റര്‍ ഈ വര്‍ഷം ബ്രോഡ്‌ഗേജാക്കും. പ്രതീക്ഷിക്കുന്ന വരുമാനം 1,84,000 കോടി.

റയില്‍വേ ബോര്‍ഡ് പുനഃസംഘടിപ്പിക്കും. കേറ്ററിങ് ജോലികള്‍ ഘട്ടംഘട്ടമായി ഐആര്‍സിടിസി ഏറ്റെടുക്കും. റയില്‍വേ കോച്ച് ഫാക്ടറികള്‍ തുടങ്ങാന്‍ 40,000 കോടി രൂപ വിദൂര മേഖലകളിലെ റയില്‍വേ പദ്ധതികള്‍ വിലയിരുത്താന്‍ ആളില്ലാ വിമാനങ്ങളും ജിപിഎസ് സംവിധാനങ്ങളും ഉപയോഗിക്കും. ചെന്നൈയില്‍ റയില്‍വേയുടെ ഓട്ടോ ഹബ്. റയില്‍വേ കൂലികള്‍ ഇനി 'സഹായക്' എന്നാവും അറിയപ്പെടുക. വഡോദരയിലെ ദേശീയ റയില്‍വേ അക്കാദമി സര്‍വകലാശാല തലത്തിലേക്കുയര്‍ത്തും. തിരുവനന്തപുരത്തു സബര്‍ബന്‍ സര്‍വീസിനുള്ള പദ്ധതി ഊര്‍ജിതപ്പെടുത്തും. തിരഞ്ഞെടുത്ത ട്രെയിനുകളിലെ കോച്ചുകള്‍ക്കുളളില്‍ തല്‍സമയ വിവരം നല്‍കുന്ന ഇലക്ട്രോണിക് ഡിസ്‌പ്ലേ സ്‌ക്രീനുകള്‍. മെയ്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി രണ്ട് എന്‍ജിന്‍ ഫാക്ടറികള്‍ നടപ്പാക്കും.

എല്ലാ എ വണ്‍, എ ക്ലാസ് സ്‌റ്റേഷനുകളിലും ഐആര്‍സിടിസി ഫുഡ് ഓണ്‍ ട്രാക്ക് ഭക്ഷണ വിതരണം ഓണ്‍ ബോര്‍ഡ് ഹൗസ് കീപ്പിങ് സംവിധാനം കൂടുതല്‍ ട്രെയിനുകളില്‍. കംപാര്‍ട്‌മെന്റുകളിലെ ശുചിമുറികള്‍ വൃത്തിയാക്കാനുള്ള ആവശ്യം എസ്എംഎസിലൂടെ ഉന്നയിക്കാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കും. തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ 'ഉദയ്' എക്‌സ്പ്രസുകള്‍ ഓടിക്കും. എല്ലാ സ്‌റ്റേഷനുകളും സിസിടിവി നിരീക്ഷണത്തിനു കീഴിലാക്കും. ഡിജിറ്റല്‍ ഇന്ത്യയുടെ കീഴില്‍ ട്രാക്ക് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കും.1780 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ കൂടി. ടിക്കറ്റുകളില്‍ ബാര്‍ കോഡ് ഉള്‍പ്പെടുത്തും. വനിതകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ സീറ്റുകള്‍. മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള റിസര്‍വേഷന്‍ ക്വാട്ട 50 ശതമാനം വര്‍ധിപ്പിക്കും. ലേഡീസ് കംപാര്‍ട്‌മെന്റ് ഇനി ട്രെയിനിന്റെ മധ്യഭാഗത്താക്കും. 475 സ്‌റ്റേഷനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും.

400 റയില്‍വേ സ്‌റ്റേഷനുകളില്‍ കൂടി വൈ-ഫൈ സംവിധാനം റയില്‍വേയെ രാജ്യവികസനത്തിന്റെ നട്ടെല്ലാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം നടപ്പാക്കുമെന്ന് റയില്‍മന്ത്രി സുരേഷ് പ്രഭു ബജറ്റ് പ്രസംഗത്തില്‍. സുതാര്യത ഉറപ്പാക്കാന്‍ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ വ്യാപകമാക്കും. റയില്‍വേയുടെ എല്ലാ വാങ്ങലും ഇ-പ്ലാറ്റ്‌ഫോമിലൂടെയാക്കും. ടെണ്ടറുകള്‍ നല്‍കാനുളള അധികാരം റയില്‍വേ സോണുകള്‍ക്ക് കൈമാറും. ഒരു ദിവസം ഏഴു കിലോമീറ്റര്‍ റയില്‍പാത കമ്മിഷന്‍ ചെയ്യുന്നത് 13 കിലോമീറ്ററാക്കി ഉയര്‍ത്തും. ആധുനീകരണത്തിന് 8.5 ലക്ഷം കോടി രൂപ വകയിരുത്തും. ചരക്കുഗതാഗതം സുഗമമാക്കാന്‍ കൂടുതല്‍ ചരക്കു ഗതാഗത ഇടനാഴികള്‍ വരും. തുറമുഖങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും മികവുറ്റ രീതിയില്‍ ബന്ധിപ്പിക്കുന്നതിനു ബജറ്റില്‍ മുന്‍ഗണന. വരുമാനത്തിനു യാത്രക്കൂലി ചരക്കുകൂലി ഇതര മാര്‍ഗം കണ്ടെത്തും. 1,600 കിലോമീറ്റര്‍ ഈ വര്‍ഷം വൈദ്യുതീകരിക്കും. അടുത്ത വര്‍ഷം 2,000 കിലോമീറ്റര്‍ വൈദ്യുതീകരിക്കാന്‍ പദ്ധതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (26 minutes ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (35 minutes ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (40 minutes ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (42 minutes ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (50 minutes ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (3 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (4 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (5 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (5 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (5 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (6 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (6 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (6 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (6 hours ago)

Malayali Vartha Recommends