മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ, 247 കുട്ടികള്‍ ആശുപത്രിയില്‍,17 കുട്ടികളുടെ നില ഗുരുതരം

സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 247 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 17 കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം. പല്‍ഗാര്‍ വിക്രംഗാദ ജില്ല സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 1.45 വിളമ്പിയ ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് വയറുവേദനയും ഛര്‍ദ്ദിയും തലവേദനയും തലചുറ്റലും അനുഭവപ്പെട്ടത്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ ഭക്ഷണം കഴിച്ച് തിരിച്ച് പോയശേഷമാണ് ലക്ഷണം കണ്ടത്.
അരമണിക്കൂറിനുള്ളില്‍ 50ഓളം കുട്ടികളില്‍ ലക്ഷണം കണ്ടു. ഇവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് ഭക്ഷ്യ വിഷബാധയുടെ സാധ്യതയെ കുറിച്ച് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് ഭക്ഷണം കഴിച്ച എല്ലാ കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വര്‍ഷങ്ങളായി ഒരേ ഏജന്‍സി തന്നെയാണ് ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നത്. ജില്ല ആരോഗ്യ വകുപ്പ് എത്തി ഭക്ഷണം പിടിച്ചെടുക്കുകയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























