Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ എന്ന ധീരനായ ചുണക്കുട്ടി; ബിസ്മില്ലാ ചൊല്ലി സഹായിക്കാൻ ഓടിയെത്തിയ സഹോദരങ്ങൾ ..ഇവർ മതേതര ഇന്ത്യയുടെ കരുത്ത്

25 APRIL 2025 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

സ്കൂളിന്റെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി പത്താംക്ലാസുകാരി.. 23കാരനെതിരെയും മറ്റ് ആറു പേർക്കെതിരെയും കേസ് എടുത്തു...

മലയാളിയായ വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശി അറസ്റ്റ‌ിൽ...ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കം..തള്ളിയിട്ട ശേഷം മുഖത്ത് മാന്തുകയും വസ്‌ത്രം കീറുകയും ചെയ്‌തു..

ഉമറിനെ സഹായിച്ച അൽ-ഫലാഹ് സർവകലാശാലയിലെ വാർഡ് ബോയും അറസ്റ്റിൽ ; പണത്തിനായി ഹാൻഡ്‌ലറോട് കെഞ്ചുന്ന ഡോ. അദീലിന്റെ ഡിലീറ്റ് ചെയ്ത വാട്ട്‌സ്ആപ്പ് ചാറ്റുകൾ എൻഐഎ വീണ്ടെടുത്തു

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ രജിസ്ട്രേഷൻ നമ്പർ HR88B8888; വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം കള്ളം ; ധര്‍മ്മദൈവങ്ങള്‍ നേരിട്ട് അനുഗ്രഹിച്ച ധര്‍മ്മസ്ഥല ക്ഷേത്രം പവിത്രമെന്ന് റിപ്പോർട്ട്

കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ മതം ചോദിച്ച് മാറ്റി നിര്‍ത്തി ഭീകരര്‍ വെടിവച്ച് കൊന്ന സംഭവം, ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ളത് കൂടിയായിരുന്നു. എന്നാല്‍, പാക്കിസ്ഥാന്റെ ആ അജണ്ട, കാശ്മീര്‍ ജനത തന്നെ പൊളിച്ചിരിക്കുകയാണ്. ഭീകരര്‍ക്കും പാക്കിസ്ഥാനും എതിരെ ആദ്യം പ്രതിഷേധകൊടി ഉയര്‍ത്തി തെരുവിലിറങ്ങിയത് ജമ്മു കശ്മീരിലെ ജനങ്ങളാണ്. ആ കാഴ്ച, പാക്കിസ്ഥാന്റെ സകല കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ ലിസ്റ്റില്‍ ഒരു ഇസ്ലാം മത വിശ്വാസി ഇടംപിടിച്ചത്, ഇന്ത്യ എന്ന രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കും അപ്രതീക്ഷിത പ്രഹരമായിട്ടുണ്ട്. 26 പേരും വെടിയുണ്ടയേറ്റാണ് ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ പിടഞ്ഞ് വീണ് മരിച്ചിരിക്കുന്നത്.

വിനോദ സഞ്ചാരികളെ ഭീകരരിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പഹൽഗാമിൽ വെടിയേറ്റ് മരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ സംസ്കാര ചടങ്ങിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പങ്കെടുത്തു . ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ (30) കൊല്ലപ്പെട്ടത്. പഹൽഗാമിലെ ഹപത്‌നാർഡ് ഗ്രാമത്തിൽ, നൂറുകണക്കിന് പേർ ആദിൽ ഹുസൈൻ ഷായ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

പതിവുപോലെ പഹൽഗാമിലെ ബൈസരൻ പുൽമേടിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്തേറ്റി പോവുകയായിരുന്നു സയ്യിദ് ആദിൽ ഹുസൈൻ ഷാ. അതിനിടെയാണ് അപ്രതീക്ഷിത ഭീകരാക്രമണമുണ്ടായത്. തന്നോടൊപ്പം വന്ന വിനോദ സഞ്ചാരികളെ മതം ചോദിച്ച് മാറ്റി നിര്‍ത്തി ആക്രമിക്കാന്‍ ഒരുങ്ങിയ തീവ്രവാദിയില്‍ നിന്നും യന്ത്രത്തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് 28 കാരനായ കുതിര സവാരിക്കാരന്‍ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ, തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്ക് ഇരയായി മാറിയിരുന്നത്. ഈ ജീവത്യാഗത്തിലൂടെ സാഹോദര്യത്തിന്റെയും ധീരതയുടെയും മാനവികതയുടെയും പ്രതീകമായാണ് ആ മുസ്ലീം യുവാവ് മാറിയിരിക്കുന്നത്. മതേതര ഇന്ത്യയുടെ ഒരിക്കലും മറക്കാത്ത മുഖമായി, എക്കാലത്തും സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ ഇനി ഓര്‍മ്മിക്കപ്പെടും.അദ്ദേഹം ഭീകരന്‍റെ കയ്യിലെ തോക്ക് തട്ടിമാറ്റാൻ ശ്രമിച്ചെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ മകനാണ് പറഞ്ഞത്.

’മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്ന് വിളിക്കപ്പെടുന്ന ബൈസരനിലേക്ക് കുതിരപ്പുറത്ത് വിനോദസഞ്ചാരികളെ കൊണ്ടുപോയി, കുടുംബത്തെ പോറ്റിവരുന്ന ചെറുപ്പക്കാരനായിരുന്നു സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ.

രോഗബാധിതരായ മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി കൂടിയായിരുന്നു അദ്ദേഹം. വിനോദസഞ്ചാരികളെ സവാരി കൊണ്ടുപോകുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ആദില്‍ ഹുസൈന്‍ ഷാ തന്റെ കുടുംബത്തെ സംരക്ഷിച്ചിരുന്നത്. ആക്രമണ സമയത്ത് ഓടി രക്ഷപ്പെടുന്നതിനുപകരം, ഒരു ഭീകരന്റെ അടുത്തേക്ക് ഓടിക്കയറി ആയുധം പിടിച്ചുവാങ്ങാന്‍ ആ കാശ്മീരി മുസ്ലീം യുവാവ് ശ്രമിച്ചത്, ആക്രമിക്കാന്‍ വന്ന ഭീകരനെ പോലും, ഒരുപക്ഷേ ഞെട്ടിച്ചിരിക്കാനാണ് സാധ്യത. ഈ സമയം കൊണ്ട് കുറച്ചു വിനോദസഞ്ചാരികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ലഭിച്ചു എന്നതും, എടുത്തു പറയേണ്ട കാര്യമാണ്. ആദിലിന്റെ മരണം ഒരു കുടുംബത്തെ മുഴുവനുമാണ് അനാഥത്വത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഈ കുടുംബത്തെ സംരക്ഷിക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

ആയുധധാരികളായ ഭീകരരെ നേരിടാൻ കാണിച്ച ധൈര്യത്തെ ഒമർ അബ്ദുള്ള പ്രശംസിച്ചു. വിനോദ സഞ്ചാരികളെ സംരക്ഷിക്കാനുള്ള ധീരമായ ശ്രമത്തിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷായുടെ വൃദ്ധരായ മാതാപിതാക്കളെ സന്ദർശിച്ച്, സർക്കാർ ഒപ്പമുണ്ടെന്ന് ഒമർ അബ്ദുള്ള ഉറപ്പ് നൽകി.

സംഭവം നടന്ന ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഷായുടെ വൃദ്ധരായ മാതാപിതാക്കൾ പറഞ്ഞു- "ഞങ്ങൾ അവനെ വിളിച്ചു. പക്ഷേ അവന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈകുന്നേരം 4.30 ന് അവന്റെ ഫോൺ ഓണായി. പക്ഷേ എത്ര വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അവന് പരിക്കേറ്റെന്ന് അറിഞ്ഞത്. എന്‍റെ മകൻ രക്തസാക്ഷിയായി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവൻ. ഞങ്ങൾക്ക് നീതി വേണം. അവൻ പാവമാണ്. എന്തിനാണ് അവനെ കൊന്നുകളഞ്ഞത്? ഉത്തരവാദികളായവരെ ശിക്ഷിക്കണം"- പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

ഷാ കൊല്ലപ്പെട്ടതോടെ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുട്ടികളും അനാഥരായി- "കുതിരയെ മേച്ച് അവൻ കുടുംബത്തെ പോറ്റി. അവനില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും എന്നറിയില്ല. അവനില്ലാതെ എന്തുചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല"- ആദിൽ ഹുസൈൻ ഷായുടെ മാതാവ് പറഞ്ഞു. ഒപ്പമുണ്ടെന്നും കഴിയുന്നതെല്ലാം ചെയ്യുമെന്നും കുടുംബത്തിന് ഉറപ്പ് നൽകിയാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി മടങ്ങിയത്.

ആദിലിനെപ്പോലെ, ആക്രമിക്കപ്പെട്ടവരെ സഹായിക്കാന്‍ ആദ്യം ഓടിയെത്തിയ കശ്മീരികള്‍ക്ക്, മതം ഒരു പരിഗണനാവിഷയമേ ആയിരുന്നില്ല. വെടിയേറ്റ് പിടഞ്ഞ് വീണത് ഹിന്ദു സഹോദരന്‍മാരാണെങ്കിലും, ഭീകരര്‍ തകര്‍ത്തത് തങ്ങളുടെ ജീവിതമാണെന്ന തിരിച്ചറിവ്, ഓരോ കാശ്മീരിക്കും ഇന്നുണ്ട്. അത് മാറിയ ജമ്മു കശ്മീരിന്റെ വേറിട്ട മുഖം കൂടിയാണ്. ‘ ബിസ്മില്ലാ, ബിസ്മില്ലാ’ എന്നു വിളിച്ച് തങ്ങളെ സഹായിക്കാന്‍ എത്തിയ മൂന്ന് പുരുഷന്മാരെക്കുറിച്ച്, കൊല്ലപ്പെട്ട ശിവമോഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ ഭാര്യ പല്ലവിയും വെളിപ്പെടുത്തിയിട്ടുണ്ട്.

 

”എന്നെയും മകനെയും അവരാണ് രക്ഷിച്ചത്. അവര്‍ എന്റെ സഹോദരങ്ങളാണ്.” പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതും, കുതിരപ്പുറത്ത് ആശുപത്രികളിലെത്തിച്ചതും മുസ്ലീങ്ങളായ പ്രദേശവാസികളായിരുന്നു ‘എന്നാണ്, പല്ലവി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരിലെ ഏക മലയാളി ആയിരുന്ന കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകള്‍ പറഞ്ഞതും, ഇത്തരമൊരു വ്യത്യസ്ത അനുഭവം തന്നെയാണ്. മകളുടെയും പേരകുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു, ഭീകരര്‍ രാമചന്ദ്രന് നേരെ വെടിയുതിര്‍ത്തിരുന്നത്. രാമചന്ദ്രന്റെ കുടുംബത്തെ രക്ഷപ്പെടാന്‍ സഹായിച്ചത് മുസാഫിര്‍, സമീര്‍ എന്നീ രണ്ട് മുസ്ലീം സഹോദരങ്ങളായിരുന്നു.

വിമാനത്താവളത്തില്‍ ഇവരെ എത്തിക്കുന്നത് വരെ ഒപ്പം നിന്നതും ഈ ചെറുപ്പക്കാരാണ്. പിതാവിനെ നഷ്ടപ്പെട്ട വേദനകള്‍ക്കിടയിലും തനിക്ക് രണ്ട് കശ്മീരി സഹോദരങ്ങളെ ലഭിച്ചു എന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയാന്‍ തയ്യാറായ, രാമചന്ദ്രന്റെ മകള്‍ ആരതി, മതേതര കേരളത്തിന്റെ അഭിമാനമാണ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.

ഭീകരരുടെ വിഷയം മതമല്ലെന്നും, ഇന്ത്യ എന്ന രാജ്യത്തില്‍, വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച്, തകര്‍ക്കുക എന്നതു മാത്രമാണെന്നതും, എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ ബോധ്യപ്പെടുത്തിയ ആക്രമണമാണ്, പഹല്‍ഗാമില്‍ നടന്നിരിക്കുന്നത്. ഇതിന്, ഒരിക്കലും മറക്കാന്‍ പറ്റാത്ത തരത്തിലുള്ള തിരിച്ചടി, തീര്‍ച്ചയായും ഭീകരര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ലഭിച്ചിരിക്കും. രാജ്യം ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

ഇതിനിടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍. ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ധര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. വിദേശകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന പാകിസ്ഥാന്‍ ഉപ പ്രധാനമന്ത്രി ഇഷാഖ് ധറിന്റെ വിവാദ പ്രസ്താവന തീവ്രവാദികളോടുള്ള മൃദുസമീപനമാണ് കാട്ടിത്തരുന്നത്. ” ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ജില്ലയില്‍ ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം “- പാക് ഉപപ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കൂടാതെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് യുദ്ധത്തിന് സമാനമാണ്. പാക്കിസ്ഥാനിലെ 240 മില്യന്‍ ജനങ്ങള്‍ക്കും വെള്ളം ആവശ്യമാണ്. അതു നിങ്ങള്‍ക്കു നിര്‍ത്താന്‍ കഴിയില്ല. അതിന്മേലുള്ള ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം അംഗീകരിക്കാനും കഴിയില്ലെന്നും ധര്‍ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് തങ്ങള്‍ക്ക് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇഷാഖ് ധറിന്റെ പ്രസ്താവന.

അതേ സമയം സിന്ധു നദീജല കരാര്‍ പ്രകാരം പാക്കിസ്ഥാന് ലഭിക്കേണ്ട ജലം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് യുദ്ധപ്രവര്‍ത്തനമായി കാണുമെന്നായിരുന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സുരക്ഷാസമിതി യോഗത്തിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത് .

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പാകിസ്ഥാൻ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലനം നൽകുകയും ധനസഹായം നൽകുകയും ചെയ്തുവെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ സമ്മതിച്ചു. ആഗോള വേദികളിൽ ഇന്ത്യയുടെ ദീർഘകാല നിലപാടിനെ ന്യായീകരിക്കുന്നതാണ് പാക് പ്രതിരോധമന്ത്രിയുടെ കുറ്റസമ്മതം.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പുതിയ സംഘർഷത്തെക്കുറിച്ച് സ്കൈ ന്യൂസ് ജേണലിസ്റ്റ് യാൽദ ഹക്കിമിനോട് ചോദിച്ചപ്പോഴാണ് ആസിഫ് ഈ പ്രസ്താവന നടത്തിയത്.

പാക് ബന്ധം പുറത്തുവന്നതോടെ, പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുകയും സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ തിരിച്ചടിച്ചു. മറുപടിയായി, പാകിസ്ഥാൻ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ റദ്ദാക്കുകയും ഷിംല കരാർ മരവിപ്പിക്കുകയും ചെയ്തു.

അതേസമയം, മൂന്നു പതിറ്റാണ്ടുകളായി പാകിസ്ഥാൻ അമേരിക്കയ്ക്കു വേണ്ടി പലതും ചെയ്തെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. ലഷ്കർ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ള അതിന്റെ ശാഖയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ സാന്നിധ്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലഷ്കർ ഇ ത്വയ്ബ ഒരു പഴയ വാക്കാണ് അതിപ്പോൾ നിലവിൽ ഇല്ലെന്നും ക്വാജ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയും ​ഗോൾ കീപ്പർ ഇതിഹാസവുമായ  (9 minutes ago)

സ്വർണവിലയിൽ വർദ്ധനവ്...  (11 minutes ago)

ശ്രീലങ്ക ജയിച്ചതോടെ സിംബാബ്‌വെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി...  (11 minutes ago)

പാസിലെ സമയക്രമം കൃത്യമായി പാലിക്കണം.... വ്യാജ പാസുമായി എത്തുന്നവരെ കടത്തിവിടരുത്.  (1 hour ago)

ഉടുതുണിയില്ലാതെ രാഹുലിനെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് പ്ലിംഗ്..!CM ഓഫീസിൽ തലകറങ്ങി വീണ് യുവതി..പാലക്കാട് പൊട്ടിത്തെറി ..!!  (1 hour ago)

കല്ലറ സരസമ്മ അന്തരിച്ചു.... സംസ്‌കാരം 29ന് വൈകിട്ട് മൂന്നിന്  (1 hour ago)

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാഷണൽ ​ഗാർഡ് അം​ഗം മരിച്ചു  (1 hour ago)

പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാകുവാനും ഇന്ന്അവസരം ലഭിക്കും  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍  (2 hours ago)

രണ്ടാം പ്രതി സന്തോഷിനെതിരെ പരാതിയില്ലെന്ന് സ്റ്റേഷനിൽ അറിയിച്ച യുവതി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കോടതി തള്ളി  (2 hours ago)

ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്..  (2 hours ago)

കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികൾ ...  (3 hours ago)

പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച്  (3 hours ago)

എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് പൊട്ടിത്തെറി...  (3 hours ago)

മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല  (3 hours ago)

Malayali Vartha Recommends