ഓപ്പറേഷന്‍ സിന്ദൂര്‍. .. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയോടെ രാജ്യം... അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു

പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയില്‍ രാജ്യം. അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു.
ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധര്‍മശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതിര്‍ത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണ്.
9 ഭീകര കേന്ദ്രങ്ങളിലെയും ആക്രമണം വിജയകരമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
രാത്രി ഉടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷന്‍ നിരീക്ഷിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുകയാണ്. നിയന്ത്രണരേഖയില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. സ്ഥലം സൈന്യം വ്യക്തമാക്കിയിട്ടില്ല. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം അറിയിച്ചു. പ്രധാനമന്ത്രി പ്രതിരോധ മന്ത്രിയും സൈനിക മേധാവിമാരുമായും സംസാരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha