മംഗളൂരു കുഡുപ്പുവിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി യുവാവ് അഷ്‌റഫിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന കേസിന്റെ അന്വേഷണം കേരളത്തിലേക്കും...

ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി യുവാവ് അഷ്‌റഫിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന കേസിന്റെ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. വയനാട് പുല്‍പ്പള്ളിയില്‍ താമസിച്ചിരുന്ന മലപ്പുറം വേങ്ങര സ്വദേശി അഷ്റഫിന്റെ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചു വരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഷ്‌റഫ് ചികിത്സ ആരംഭിച്ചതെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. ഇതു സ്ഥിരീകരിക്കുന്നതിനായി മംഗളൂരു സിറ്റി പൊലീസ് സംഘം ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ പൈങ്ങളത്തുള്ള മാനസികരോഗാശുപത്രിയും മലപ്പുറം ജില്ലയില്‍ വെട്ടത്തുള്ള മാനസികാരോഗ്യ കേന്ദ്രവും സന്ദര്‍ശിച്ചു.മംഗളൂരുവില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തിയാണ് അഷ്റഫ് ഉപജീവനം കണ്ടെത്തിയതെന്നാണ് കുടുംബം മംഗളൂരു പൊലീസിനോട് പറഞ്ഞത്.
ആക്രി വാങ്ങുന്ന കടകളില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതില്‍നിന്ന് നിര്‍ണായക സൂചനകള്‍ ലഭിച്ചു.ഒരു വിഡിയോ ക്ലിപ്പില്‍ അഷ്റഫ് ഒരു കടയിലേക്ക് സാധനങ്ങളെത്തിക്കുന്നത് കാണാം. മേയ് നാല്, അഞ്ച് തീയതികളില്‍ മംഗളൂരുവിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ ദൃശ്യങ്ങളില്‍ കാണുന്നയാള്‍ അഷ്റഫാണെന്ന് സ്ഥിരീകരിച്ചിരുന്നു. കടക്കുള്ളില്‍നിന്ന് സ്‌ക്രാപ് ഇറക്കുന്നതും പിന്നീട് ഒഴിഞ്ഞ ചാക്കുകളുമായി അയാള്‍ നടന്നുപോകുന്നതും വിഡിയോകളില്‍ കാണാം.
അറസ്റ്റിലായ 21 പ്രതികളില്‍നിന്ന് 18 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ഡേറ്റ വേര്‍തിരിച്ചെടുക്കുന്നതിനും വിശകലനത്തിനുമായി ഇവ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. മാത്രവുമല്ല സാക്ഷികളായി തിരിച്ചറിഞ്ഞ അഞ്ച് വ്യക്തികളില്‍നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് .
https://www.facebook.com/Malayalivartha