ചാര്‍ധാം യാത്രാ പാതയില്‍ ഹെലികോപ്റ്റര്‍ അപകടങ്ങളും അടിയന്തര ലാന്‍ഡിങ്ങുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി

ചാര്‍ധാം യാത്രാ പാതയില്‍ ഹെലികോപ്റ്റര്‍ അപകടങ്ങളും അടിയന്തര ലാന്‍ഡിങ്ങുകളും വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതിയില്‍ തീരുമാനം.
ഹെലി സര്‍വീസുകള്‍ ആരംഭിക്കുന്നതിനുമുന്‍പ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനും സുരക്ഷ ഉറപ്പാക്കാനും വ്യോമയാന കമ്പനികളോടും ഡിജിസിഎയോടും നിര്‍ദേശിക്കുകയും ചെയ്തു. ഇതിനായി പൊതു മാനദണ്ഡം (സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് ) തയ്യാറാക്കാന്‍ വിദഗ്ധസമിതി രൂപവത്കരിക്കാനും ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha