സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി.സിമാരുടെ നിയമനം

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി.സിമാരുടെ നിയമനം നിയമപരമല്ലെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും ബന്ധപ്പെട്ട വി.സിമാരും നല്‍കിയ അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
രണ്ടു വി.സിമാര്‍ക്കും തത്കാലം തുടരാമെന്ന മുന്‍ ഉത്തരവ് ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ നീട്ടി. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിര്‍ദ്ദേശത്തോടെയാണിത്.
നിയമനത്തിനായി സര്‍ക്കാര്‍ നല്‍കിയ പട്ടിക അവഗണിച്ച് ഡോ. കെ. ശിവപ്രസാദ്, ഡോ. സിസ തോമസ് എന്നിവരെ താത്കാലിക വി.സിമാരായി അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചതിനെതിരെയായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്.
സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം വേണം നിയമനമെന്ന ചട്ടം മറികടന്നാണ് ചാന്‍സലറുടെ നടപടിയെന്നും, സിംഗിള്‍ബെഞ്ച് ഉത്തരവ് ഇക്കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ളതാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.
https://www.facebook.com/Malayalivartha