Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ഇ.ഡി. മേധാവിയായി പിണറായിയുടെ ശത്രു ; സഖാക്കളെ തൊട്ടപ്പോൾ നൊന്തു... കഷ്ടകാലത്തിന്റെ അയ്യരുകളി

17 JUNE 2025 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍ മാത്രം ... VDയോട് രാഹുലിന് ആനപ്പക

പാക്കിസ്ഥാൻ മണ്ണിൽ നിന്ന് ഇന്ത്യയ്ക്ക് എതിരെ തീവ്രവാദ പിന്തുണ; തെളിവ് നൽകി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

ക്ലിയറൻസ് സർട്ടിഫിക്കേറ്റ് നൽകാതെ പിണറായി  സർക്കാർ ബുദ്ധിമുട്ടിക്കുന്ന മുതിർന്ന ഐ. പി. എസ് ഉദ്യോഗസ്ഥൻ യോഗേഷ് ഗുപ്തയെ ഇ.ഡി. മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നു. കേരളം ക്ലിയറൻസ് സർട്ടിഫിക്കേറ്റ് നൽകാത്ത സാഹചര്യത്തിൽ ഡി ജി പി ഷേക് ദർവേഷ് സാഹിബിൽ നിന്നും റിപ്പോർട്ട് വാങ്ങി യോഗേഷ് ഗുപ്തയെ നിയമിക്കാനാണ് നീക്കം.വെറും പത്തുമാസം കൊണ്ട് പിണറായി വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റിയ ഗുപ്തക്ക് മുന്നിൽ ഇനി പിണറായി മുട്ടിടിച്ച് നിൽക്കും. കാരണം മുഖ്യമന്ത്രിക്കും  കുടുംബത്തിനുമെതിരെ ഒരു ഡസൻ കേസുകൾ ഇ ഡിക്ക് മുമ്പിൽ പെൻഡിംഗാണ്. വിജിലൻസ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ വിശ്വസ്തയായ പി.പി. ദിവ്യക്കെതിരെയും മുഖ്യമന്ത്രിയുടെ വിശ്വസ്തർക്കെതിരെയും നടപടിയെടുക്കാൻ തീരുമാനിച്ചതാണ് യോഗേഷ് ഗുപ്തക്ക് വിനയായത്.   

അഗ്നിരക്ഷാ മേധാവി ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ട ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതെയാണ്  സംസ്ഥാന സർക്കാർ‌ പകരം വീട്ടിയത്. ഗുപ്ത  മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതി നൽകിയിട്ടും ഫലമില്ലാത്ത സ്ഥിതിയാണ് .

 



യോഗേഷ് ഗുപ്തയുടെ പേരിൽ കേസോ അന്വേഷണമോ ഉണ്ടോയെന്നത് സംബന്ധിച്ച സർട്ടിഫിക്കറ്റ് ഒന്നരമാസം മുൻപാണ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ഓർമ്മിപ്പിച്ച് ഏഴുപ്രാവശ്യം കത്തയച്ചിട്ടും മറുപടി നൽകിയില്ല. തുടർന്ന് ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും അദ്ദേഹം നേരിട്ടുകണ്ടുവെന്നാണ് വിവരം. എന്നിട്ടും കാര്യമില്ലെന്ന് വന്നതോടെയാണ് ഈ മാസം ഒന്നിന് മുഖ്യമന്ത്രി പരാതി നൽകിയത്. സാധാരണഗതിയിൽ പത്തുദിവസത്തിനുള്ളിൽ നൽകേണ്ട സർട്ടിഫിക്കറ്റാണ് കാരണമൊന്നുമില്ലാതെ വൈകിപ്പിക്കുന്നത്.

ഗുപ്തയ്ക്കെതിരേ കേസോ, അന്വേഷണമോ ഉണ്ടോയെന്നതിൽ ചീഫ് സെക്രട്ടറി പോലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്.

സിബിഐ, ഇഡി തുടങ്ങിയവയുടെ തലപ്പത്തെത്താൻ സാധ്യതയുള്ള ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയോട് സംസ്ഥാന സർക്കാർ അനിഷ്ടംകാണിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ അഗ്നിരക്ഷാ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരേ ഉയർന്ന ആരോപണത്തിൽ കേസെടുക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.

  ഒന്നരമാസത്തിനുശേഷം പുതിയ പൊലീസ് മേധാവി വരാനിരിക്കെ അപ്രതീക്ഷിതമായി ഐപിഎസ് തലപ്പത്തുണ്ടായ മാറ്റത്തിന്റെ കാരണമെന്തെന്ന ചർച്ച മുറുകുന്നു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ആ സ്ഥാനത്തുനിന്നു മാറ്റാൻവേണ്ടി നടപ്പാക്കിയ സ്ഥലംമാറ്റമെന്നാണു പ്രചരിക്കുന്നത്. വിജിലൻസിൽ മികച്ച പ്രകടനം നടത്തുകയും സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെടുകയും ചെയ്ത യോഗേഷ് ഗുപ്തയെ മാറ്റിയതിനു പിന്നിൽ പല കാരണങ്ങളാണു കേൾക്കുന്നത്. കണ്ണൂരിലെ സിപിഎം നേതാവ് പി.പി.ദിവ്യയുടെ ബെനാമി ഇടപാടു സംബന്ധിച്ച പരാതിയിലെ പ്രാഥമിക അന്വേഷണവും തുടർ നടപടിയുമാണ് കാരണങ്ങളിലൊന്നായി പ്രചരിക്കുന്നത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയപ്പോൾ അകമ്പടി ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന വിജിലൻസ് എസ്പിയെ വിട്ടില്ലെന്നതും കാരണമായി പറയപ്പെടുന്നു. പകരം മറ്റൊരു എസ്പിയെ അയച്ചതു പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം ചീഫ് സെക്രട്ടറിയെ അറിയിച്ചതായും ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനൽ സെക്രട്ടറി തുടങ്ങിയവർ നടപടി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.    

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളയാളാണു യോഗേഷ് ഗുപ്ത. രണ്ടാഴ്ച മുൻപ് അഗ്നിരക്ഷാസേനാ മേധാവിയായി നിയമിക്കപ്പെട്ട മനോജ് ഏബ്രഹാമിനെയാണു പകരം വിജിലൻസ് ഡയറക്ടറാക്കിയത്. ഐജി മുതൽ ഡിജിപി വരെയുള്ള ഒൻപത് ഐപിഎസ് ഉന്നതരെ മാറ്റിയ തീരുമാനം ഉത്തരവു വരുന്നതുവരെ അതീവ രഹസ്യവുമായിരുന്നു. ഒൻപതു മാസം മുൻപു മാത്രമാണു യോഗേഷ് ഗുപ്ത വിജിലൻസ് മേധാവിയായത്. വിജിലൻസ് ആസ്ഥാനത്തു കെട്ടിക്കിടന്ന ആയിരത്തിലേറെ ഫയലുകൾ ഇതിനിടെ തീർപ്പാക്കി. കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം നാൽപതിലേറെ കൈക്കൂലി ട്രാപ്പുകൾ നടത്തി. എഡിജിപി എം.ആർ.അജിത്കുമാറിന്റെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതി അന്വേഷിച്ചതും അജിത്കുമാറിനു ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ട് സർക്കാരിനു നൽകിയതും യോഗേഷ് ഗുപ്തയാണ്. 

കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണു കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായശേഷം, 2021ൽ രൂപീകരിക്കപ്പെട്ട കണ്ണൂർ മാങ്ങാട്ടുപറമ്പ് ആസ്ഥാനമായ കമ്പനിക്കു കോടികളുടെ പ്രവൃത്തികൾ അനധികൃതമായി കരാർ നൽകിയെന്നും ഈ കമ്പനി ദിവ്യയുടെ ബെനാമിയാണെന്നുമാണു പരാതിയിലെ ആരോപണങ്ങളിലൊന്ന്. കമ്പനിയുടെ ഡയറക്ടറും ദിവ്യയുടെ ഭർത്താവും ചേർന്നു കണ്ണൂരിലെ ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിൽ നാലേക്കറോളം ഭൂമി വാങ്ങിയെന്നും ഇതിലുണ്ട്. കണ്ണൂർ ടൗണിൽ കെട്ടിടനിർമാണം സാധ്യമല്ലാത്ത സ്ഥലത്ത് സ്വകാര്യ വ്യക്തികളിൽനിന്നു ന്യായവിലയെക്കാൾ അധികം നൽകി ജില്ലാ പഞ്ചായത്ത് സ്ഥലംവാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു മറ്റൊരു ആരോപണം.   മറ്റു സംസ്ഥാനങ്ങളിൽ പൊലീസ് മേധാവിമാരുടെ റിപ്പോർട്ട് കേന്ദ്രം പരിഗണിക്കാറുണ്ടെങ്കിലും കേരളത്തിൽ വർഷങ്ങളായി ചീഫ് സെക്രട്ടറിയാണ് മറുപടി നൽകുന്നത്.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഏജൻസികളിൽ ഡയറക്ടർ ജനറലായോ തത്തുല്യ തസ്തികകളിലോ നിയമിക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 24നാണ് കേന്ദ്രം ആദ്യം കത്തയച്ചത്. കേരളത്തിൽ നിന്നു യോഗേഷ് ഗുപ്തയുടെ വിവരം മാത്രമാണു തേടിയത്. മുൻപ് സിബിഐയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് കേന്ദ്രം കണക്കിലെടുത്തുവെന്നാണു വിവരം. കേരളത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതാണ് പട്ടിക വൈകാൻ കാരണമെന്ന് ഒടുവിലത്തെ കത്തിലുള്ളതായി അറിയുന്നു.    

സാധാരണ ഒരാഴ്ചയ്ക്കകം മറുപടി നൽകുകയാണു പതിവെങ്കിലും, വിജിലൻസ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്തയുടെ നടപടികളിൽ സർക്കാരിനുള്ള നീരസമാണു വൈകാൻ കാരണമെന്നു സൂചനയുണ്ട്. വിജിലൻസ് ഡയറക്ടറായി 9 മാസമായപ്പോഴാണു യോഗേഷ് ഗുപ്തയെ അഗ്നിരക്ഷാസേനാ മേധാവിയാക്കിയത്. അന്നു മാറ്റം ലഭിച്ച ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെല്ലാം ഒരാഴ്ചയ്ക്കകം പഴയ സ്ഥാനങ്ങളിൽ തന്നെ തിരിച്ചെത്തിയെങ്കിലും അദ്ദേഹം മാത്രം അഗ്നിരക്ഷാസേനയിൽ തുടർന്നു.   ഗുപ്ത വിജിലൻസ് ഡയറക്ടറായി തുടർന്നിരുന്നെങ്കിൽ ദിവ്യക്കെതിരെ  നടപടി ഉറപ്പായിരുന്നു. ദിവ്യക്കെതിരെ മാത്രമല്ല മുഖ്യന്റെ  വിശ്വസ്തനായ ഉന്നതനെതിരെയും നടപടി ഉറപ്പായിരുന്നു. ദിവ്യയുടെ ബെനാമി ഇടപാടിൽ മുഖ്യന്റെ വിശ്വസ്തന്റെ പേരും ഉയർന്നുകേട്ടിരുന്നു.    അടുത്ത കാലത്ത് പിണറായിയുടെ നിർദ്ദേശാനുസരണം ഗുപ്ത നടത്തിയ വിജിലൻസ് റെയ്ഡ് വിവാദമായി മാറിയിരുന്നു, സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണമാണ്  സംസ്ഥാന വിജിലൻസ് ഡയറക്ടർ  യോഗേഷ് ഗുപ്ത  കേന്ദ്ര സർക്കാർ ജീവനക്കാരുടെ വസതികളിൽ  റെയ്ഡ് നടത്തിയത്.    റെയ്ഡിനെതിരെ ചീഫ് കസ്റ്റംസ് കമ്മീഷണർ മനോജ് കെ. അറോറ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.  വിജിലൻസ് ഡയറക്ടറെ പൂർണമായും സംരക്ഷിക്കാമെന്ന ഉറപ്പിലാണ് കേന്ദ്ര ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടന്നത്. എന്നാൽ കേന്ദ്രം പേടിപ്പിച്ചതോട്ടെ   റെയ്ഡിന്റെ ഉത്തരവാദിത്തം ഡയറക്ടറുടെ തലയിലാക്കി പിണറായി ഊരി .എന്നാൽ നടന്നതെല്ലാം ഗുപ്ത കേന്ദ്രത്തെ അറിയിച്ചു,     കേന്ദ്ര ജീവനക്കാർ സംസ്ഥാനത്ത് നടക്കുന്ന അഴിമതികളിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തന്നെയാണ് വിജിലൻസിന് നിർദ്ദേശം നൽകിയത്. രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്നവർ സംസ്ഥാനത്തിന് പുറത്തു പോയി വരെ ഉദ്യോഗസ്ഥരുടെ വീടുകൾ   റെയ്ഡ് ചെയ്തു. ഇതിനെതിരെ കേന്ദ്ര ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഉന്നത ഉദ്യോഗസ്ഥൻ കത്ത് നൽകിയത്. ഇതിൽ ഫലം ഉണ്ടായില്ലെങ്കിൽ സംസ്ഥാന സർക്കാർ ഉദ്യേഗസ്ഥർ ബുദ്ധിമുട്ടിലാകുമെന്ന് കേന്ദ്ര ഉദ്യോഗസ്ഥർ  മൂന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് ഒരു ഇടവേളക്ക് ശേഷം കേന്ദ്രസർക്കാർ ഉദ്യേഗസ്ഥരും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ അടി മൂക്കുകയാണ്. ഇതോടെ ഗുപ്ത വിജിലൻസിൽ നിന്നും തെറിച്ചു.    യാതൊരു തെളിവുമില്ലാതെ വിജിലൻസ് റെയ്ഡ് നടത്തുന്നു എന്നാണ് പരാതി. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ കടത്തുമായി  ബന്ധപ്പെട്ട് കസ്റ്റംസ് സൂപ്രണ്ട് സുദീപ് നെയിന്റെ ക്വാർട്ടേഴ്സിസിൽ നടന്ന റെയ്ഡാണ് പ്രകോപനം. കേന്ദ്ര ഉദ്യോഗസ്ഥർ സംസ്ഥാനത്ത് അഴിമതി നടത്തുന്നു എന്ന ധാരണയിലാണ് സംസ്ഥാന സർക്കാർ.കേന്ദ്ര ജീവനക്കാരെയും കേരളം  വിജിലൻസിന്റെ നിരീക്ഷണത്തിലാക്കിയിരുന്നു. കൊച്ചിയിൽ നിന്നും തൊഴിൽ വകുപ്പ് കേന്ദ്ര ഉദ്യോഗസ്ഥനെ പിടികൂടുകയും ചെയ്തു. കസ്റ്റംസ് ചീഫ് കമീഷണറുടെ കത്ത് വിജിലൻസ് സയറക്ടർ സർക്കാരിനെ അറിയിച്ചെങ്കിലും നടപടി തുടരാനാണ്  നിർദ്ദേശിച്ചത്. ജനുവരി 18 നാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട് റയഡ് ചെയ്തത്. ഉദ്യോഗസ്ഥന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോയി.    മുഖ്യമന്ത്രിയുടെ ഓഫീസ്  കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ നീക്കത്തിൽ മുഖ്യമന്ത്രി തന്നെ ബുദ്ധിമുട്ടിലായി  . സിംഹത്തിന്റെ മടയിൽ പിണറായി കമ്പിട്ട് കുത്തിയ സാഹചര്യമാണുള്ളത്. ഇതിൽ ആരൊക്കെ അതിജീവിക്കുമെന്ന് കണ്ടറിയാം. മികച്ച ഇമേജുള്ള മുഖ്യമന്ത്രിയാണെങ്കിൽ ഇത്തരം ഉമ്മാക്കികൾ കണ്ട് ഭയക്കേണ്ടി വരില്ലായിരുന്നു.എന്നാൽ കേരളത്തിന്റെ കാര്യം അങ്ങനെയല്ല. പല തരത്തിലുള്ള ആരോപണങ്ങളാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നേരിടേണ്ടി വന്നത്.മുഖ്യമന്ത്രിയുടെ സെക്രട്ടറി ജയിലിൽ കിടക്കുന്ന സാഹചര്യം വരെയുണ്ടായി. എന്നാൽ മുഖ്യമന്ത്രിക്ക് ഒന്നും സംഭവിച്ചില്ല. അതിന്റെ ധൈര്യം മുഖ്യമന്ത്രിക്കുണ്ട്. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ അദ്ദേഹം തള്ളി പറഞ്ഞതുമില്ല . ഇതിന് മുമ്പ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ കുരുക്കാൻ   സംസ്ഥാന സർക്കാർ ജസ്റ്റിസ് വി - കെ. മോഹനൻ കമ്മീഷനെ നിയോഗിച്ചിരുന്നു. അതിന് ശേഷമാണ് ഗുപ്തയെ ഉപയോഗിച്ചത്. എന്നാൽ വിവരങ്ങളെല്ലാം ഗുപ്ത കേന്ദ്രത്തിന് കൈമാറി.    പാവപ്പെട്ടവർക്കുള്ള 1600രൂപയുടെ പ്രതിമാസ സാമൂഹ്യസുരക്ഷാപെൻഷൻ സർക്കാർ ജീവനക്കാരും സർവീസ് പെൻഷൻകാരും നാട്ടിലെ സമ്പന്നരും അടക്കം തട്ടിയെടുക്കുന്നത് പുറത്തു കൊണ്ടുവന്നത് ഗുപ്തയാണ് .

കൂടുതൽ ക്രമക്കേട് കണ്ടെത്തിയ കോട്ടയ്ക്കൽ നഗരസഭയിൽ ഉത്തരവാദികൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അത് ആ നഗരസഭയിൽ മാത്രമായിപരിമിതപ്പെടുത്തി.

ബാങ്ക് വഴി സാമൂഹ്യപെൻഷൻവാങ്ങുന്നവരെ കുറിച്ച് കൂടുതൽ പരിശോധന നടത്തണമെന്ന ഒഴുക്കൻ നിർദ്ദേശം സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയത് ഒഴിച്ചാൽ മറ്റു നടപടികളിലേക്ക് കടക്കാൻ താത്പര്യപ്പെടുന്നില്ല.

കൈപ്പറ്റുന്നവർ സ്വയം പിൻമാറണം എന്ന് അഭ്യർത്ഥിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.കടുത്ത നടപടികൾ ഉണ്ടാവില്ല എന്നതിന്റെ സൂചനയാണിത്.

അതേസമയം, സംസ്ഥാന വ്യാപകമായി അന്വേഷണം ശുപാർശ ചെയ്തും അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും നടപടി നിർദേശിച്ചും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

വിജിലൻസിലെ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ എല്ലാ ജില്ലകളിലും സർക്കാരുദ്യോഗസ്ഥർ ക്ഷേമപെൻഷൻ തട്ടിയെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ധനവകുപ്പിന്റെ നിർദ്ദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിൽ 1458സർക്കാർ ജീവനക്കാരും കഴിഞ്ഞവർഷം സി.എ.ജി.നടത്തിയ പരിശോധനയിൽ 9201സർക്കാർജീവനക്കാരുംസർവീസ് പെൻഷൻകാരും അനർഹമായി സാമൂഹ്യപെൻഷൻ വാങ്ങിപ്പോരുന്നതായി കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് ചെയ്തിരുന്നു.   എന്നാൽ എ.ഡി. ജീ പി അജിത് കുമാറിന് ഗുപ്ത ക്ലിൻ ചിറ്റ് നൽകിയിരുന്നു. ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമായിരുന്നു. മുഖ്യനുമായി ഇത്തരത്തിൽ അടുത്തു നിന്ന ഗുപ്തയാണ് പൊടുന്നനെതെറ്റിയത്.അത് പി.പി. ദിവ്യക്ക് വേണ്ടിയായിരുന്നു. ഗുപ്തക്ക് ക്ലീൻ ചിറ്റ് നൽകരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത് മുഖ്യന്റെ വിശ്വസ്തനാണ്. അതെന്തായാലും പിണറായി പ്രബലനായ ഒരു ശത്രുവിനെയാണ് സൃഷ്ടിച്ചത്.ുഗുപ്ത കേന്ദ്രത്തിലെത്തിയാൽ എന്തെല്ലാം ചെയ്യുമെന്ന് കണ്ടറിയണം. താൻ സർട്ടിഫിക്കേറ്റ് നൽകിയില്ലെങ്കിൽ ഗുപ്തക്ക്  ഇ.ഡി. തലപ്പത്തെത്താൻ കഴിയില്ലെന്നായിരുന്നു പിണറായിയുടെ വിശ്വാസം. അതിനാണ് ഇപ്പോൾ മങ്ങലേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (8 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (36 minutes ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (1 hour ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (1 hour ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (1 hour ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (2 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (2 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

200 ലേറെ വെടിയുണ്ടകളും  (3 hours ago)

Malayali Vartha Recommends