ടേക്കോഫ് ചെയ്ത് അൽപ സമയം കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക തടസമുണ്ടെന്ന് പൈലറ്റിന് സംശയം; എയർ ഇന്ത്യ വിമാനം ദില്ലിയിൽ തിരിച്ചിറക്കി

എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ സംശയിച്ചതിനെ തുടർന്ന് ദില്ലിയിൽ തിരിച്ചിറക്കി. ദില്ലിയിൽ നിന്ന് റാഞ്ചിയിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു. ടേക്കോഫ് ചെയ്ത് അൽപ സമയം കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക തടസമുണ്ടെന്ന് പൈലറ്റിന് സംശയം തോന്നിയതിനെ തുടർന്ന് ദില്ലിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.
വൈകുന്നേരം 4.25ന് ദില്ലി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരുന്നു പറന്നുയർന്നത്. എ.ഐ 9695 വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് വൈകുന്നേരം 6.20ന് റാഞ്ചിയിലെ ബിർസ മുണ്ട എയർപോർട്ടിലായിരുന്നു.
ആവശ്യമായ പരിശോധനകൾ നടത്തി ക്ലിയറൻസ് ലഭിച്ച ശേഷം വിമാനം വീണ്ടും പുറപ്പെട്ടു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha
























