റോബര്‍ട്ട് വദ്രക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ പങ്കാളിയുമായ റോബര്‍ട്ട് വദ്രക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ത്.
നേരത്തെ ജൂണ്‍ പത്തിന് ഹാജരാകാനായി ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും തിയതി മാറ്റി നല്‍കാനായി റോബര്‍ട്ട് വാദ്ര ആവശ്യപ്പെടുകയായിരുന്നു. അതിനാലാണ് ഇ.ഡി വദ്രക്ക് വീണ്ടും നോട്ടീസ് അയച്ചത്. വദ്ര ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് സൂചനകളുള്ളത്.
ഒളിവില്‍ കഴിയുന്ന ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി കളളപ്പണം വെളുപ്പിക്കല്‍, വിദേശനാണ്യ നിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് സി.ബി.ഐ, ആദായനികുതി വകുപ്പ്, ഡല്‍ഹി പൊലീസ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണം നേരിടുന്നുണ്ട് റോബര്‍ട്ട് വദ്ര.
2016-ല്‍ ഇന്ത്യ വിട്ട് ലണ്ടനിലെത്തിയ ഭണ്ഡാരിയുമായി യു.പി.എ ഭരണകാലത്ത് വദ്രക്ക് സാമ്പത്തിക ബന്ധമുണ്ടായിരുന്നെന്നും ഷെല്‍ കമ്പനികളെ ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നുമാണ് ഇ.ഡിയുടെ ആരോപണമുള്ളത്.
"
https://www.facebook.com/Malayalivartha