Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഇറാന്റെ ആണവ കോട്ട FORDOW തുരന്ന് ഇസ്രായേൽ..! പാതാളക്കുഴിയിൽ വെടിക്കെട്ട്..! ബംങ്കര്‍ ബസ്റ്റിങ് ATTACK..!

18 JUNE 2025 10:17 AM IST
മലയാളി വാര്‍ത്ത

 

ഇറാൻ-ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കെ കൂടുതൽ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടന്ന വാർത്തകളാണ് ഇറാനിൽ നിന്നുമെത്തുന്നത്. ഇറാന്റെ ഏറ്റവും രഹസ്യമായതും സുരക്ഷിതമായതുമായ നതാൻസിലെ ആണവ കേന്ദ്രത്തിൽ ഇസ്രയേൽ പ്രിസിഷൻ ആക്രമണം നടത്തിയെന്ന് ഐക്യരാഷ്‌
ട്ര സഭയുടെ ഏജൻസി വ്യക്തമാക്കി. അന്താരാഷ്‌ട്ര ആണവോർജ സമിതിയാണ് ഈ വിവരം പുറത്തുവിട്ടത്. ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്ന നതാൻസ് ന്യൂക്ളിയാർ‌ കോംപ്ളക്‌സിലേക്കാണ് ഇസ്രയേൽ കൃത്യമായ ആക്രമണം നടത്തിയത്. ഭൂമിക്കടിയിലായതിനാൽ ഈ ആണവ കേന്ദ്രം ആരും കണ്ടെത്തില്ലെന്നാണ് ഇതുവരെ കരുതിപോന്നിരുന്നത്.

 

ആണവ കേന്ദ്രത്തിലെ യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രത്തിലേക്കാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. 'ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച നടന്ന ആക്രമണത്തിന് ശേഷം ശേഖരിച്ച ഹൈറെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളുടെ വിശദമായ പരിശോധനയിൽ നതാൻസിലെ ഭൂഗർഭ സമ്പുഷ്‌ടീകരണ ഹാളുകളിൽ നേരിട്ട് പ്രത്യാഘാതങ്ങളേറ്റിട്ടുണ്ടെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു.' അന്താരാഷ്‌ട്ര ആണവോർജ സമിതിയുടെ എക്‌സിലെ പോസ്‌റ്റിൽ കുറിച്ചിരിക്കുന്നു. എന്നാൽ ഇറാനിലെ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളായ ഇസ്‌ഫഹാനിലും ഫൊർഡോയിലും മാറ്റങ്ങളൊന്നുമില്ല.

 

 

ഫോർഡോ എൻറിച്ച്മെന്‍റ് പ്ലാന്‍റ് എന്നറിയപ്പെടുന്ന ഈ ആണവകേന്ദ്രം ഭൂമിക്കടിയിൽ ബോംബുകൾക്കെത്തിപ്പിടിക്കാൻ ആകാത്ത ആ‍ഴത്തിലാണ് ഇറാൻ ഒളിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പറയുന്നത്, നിലവിൽ അമേരിക്കക്ക് മാത്രമേ ഫോർഡോ ആക്രമിക്കാനുള്ള സൈനിക ശക്തിയും സാങ്കേതികവിദ്യയുമുള്ളൂ എന്നാണ്.


എന്താണ് ഇറാന്‍റെ ഫോർഡോ ആണവകേന്ദം?

ഇറാനിലെ ഏറ്റവും രഹസ്യവും കനത്ത സംരക്ഷണവുമുള്ള ആണവ കേന്ദ്രങ്ങളിലൊന്നാണ് ഫോർഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 160 കിലോമീറ്ററും കോമിൽ നിന്ന് 30 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഫോർഡോ ഗ്രാമത്തിനടുത്തുള്ള ഒരു പർവതത്തിനടിയിൽ ആ‍ഴത്തിൽ മറഞ്ഞിരിക്കുന്ന ഈ സ്ഥലം വ്യോമാക്രമണങ്ങളെയും വിദേശ ഇടപെടലുകളെയും ചെറുക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നിയന്ത്രിക്കുന്ന ഒരു മിസൈൽ താവളത്തിന്‍റെ ഭാഗമായിരുന്നു ആദ്യം ഈ സ്ഥലം. ആണവായുധങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രഹസ്യ “അമാദ് പ്ലാൻ” പ്രകാരം 2000 ആണ്ടിന്‍റെ തുടക്കത്തിലാണ് ഇറാൻ ഫോർഡോ കേന്ദ്രം നിർമ്മിക്കാൻ തുടങ്ങിയത്.

 

 

വർഷങ്ങളോളം ഇങ്ങനെ ഒരു കേന്ദ്രമുണ്ടെന്ന വിവരം പോലും ലോകത്തിന് അജ്ഞാതമായിരുന്നു. 2009 ലാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ പ്ലാന്‍റിന്‍റെ വിവരങ്ങൾ പുറത്ത് കൊണ്ടുവരുന്നത്. ഇതോടെ ഇങ്ങനെയൊരു കേന്ദ്രമുള്ള വിവരം ഇറാന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് (IAEA) മുന്നിൽ ഔദ്യോഗികമായി സമ്മതിക്കേണ്ടി വന്നു.

ALSO READ; ഒമാൻ കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് കത്തി; കപ്പലിൽ കുടുങ്ങിയ 24 പേരെ രക്ഷിച്ചു

റഷ്യൻ മിസൈലുകൾ കാക്കുന്ന ഭൂമിക്കടിയിലെ ഉരുക്കുകോട്ട

ഫോർഡോയെ ഇസ്രയേലിന് തൊടാനാകാത്തതിന്‍റെ കാരണം അതിന്‍റെ ആഴമാണ്. ഭൂമിക്കടിയിൽ 80 മുതൽ 300 അടിവരെ ആ‍ഴത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഏകദേശം 3,000 IR-1 സെൻട്രിഫ്യൂജുകൾ ഉൾക്കൊള്ളുന്നതിനായാണ് ഈ കേന്ദ്രം ആദ്യം നിർമ്മിച്ചത്. പർവതമടക്കുകളിൽ റഷ്യൻ സാങ്കേതിക വിദ്യയാണ് ഫോർഡോ ആണവ കേന്ദ്രത്തിന് കാവൽ നിൽക്കുന്നത്. റഷ്യയുടെ കുപ്രസിദ്ധ എയർഡിഫൻസ് സിസ്റ്റമായ S – 300 ആണ് ഈ കേന്ദ്രത്തിനു ചുറ്റും വിന്യസിച്ചിരിക്കുന്നത്. കൂടാതെ തുടർച്ചയായ ബോംബാക്രമണങ്ങളെ അതിജീവിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.

ഫോർഡോ ആക്രമിക്കാൻ കഴിവുള്ള ആയുധങ്ങൾ യുഎസിന് മാത്രമേ ഉള്ളൂ എന്നാണ് വിശ്വസിക്കപ്പെടുന്നത്. അമേരിക്കയുടെ 15 ടൺ ഭാരമുള്ള “ബങ്കർ ബസ്റ്റർ” ബോംബായ GBU-57A/B മാസിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ന് മാത്രമേ ഫോർഡോയുടെ കോട്ടകൾ പൊളിച്ച് അകത്തെത്താൻ ശക്തിയുള്ള ഒരേയൊരു ബോംബ് എന്നാണ് പ്രതിരോധ വിദഗ്ധർ കരുതുന്നത്. അപ്പോ‍ഴും ബോബുമായി പോകുന്ന വിമാനങ്ങൾ ആകാശത്ത് വച്ചു തന്നെ തകർക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

 

 


2015 ലെ ആണവ കരാർ പ്രകാരം, ഫോർഡോയെ സമാധാനപരമായ ശാസ്ത്രീയ ഉപയോഗത്തിനായി മാത്രം ഉപയോഗിക്കാൻ തീരുമാനമായെങ്കിലും 2018 ൽ യുഎസ് കരാറിൽ നിന്ന് പിന്മാറിയതിനുശേഷം, ഇറാൻ വീണ്ടും ഫോർഡോയിൽ സമ്പുഷ്ടീകരണം പുനരാരംഭിച്ചിരുന്നു. ഓരോ മൂന്ന് മാസത്തിലും ഏകദേശം 166 കിലോഗ്രാം 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഇവിടെയിപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്.

ഇറാനെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് ഫോർഡോ തകർത്തു കൊണ്ടാവണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് ഇസ്രയേലി നയതന്ത്ര വിദഗ്ധൻ യെച്ചിയേൽ ലീറ്റർ പറഞ്ഞിരുന്നു. “ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങൾ ഇസ്രയേലിന് നശിപ്പിക്കാൻ കഴിയും. എന്നാൽ യുഎസ് സൈനിക സഹായമില്ലാതെ ഫോർഡോ പോലുള്ള ശക്തമായ സ്ഥലങ്ങൾ ഇസ്രയേലിന് തൊടാൻ പോലും കഴിയില്ല” – എന്നാണ് ആയുധ നിയന്ത്രണ അസോസിയേഷന്‍റെ ഭാഗമായ കെൽസി ഡാവൻപോർട്ട് പറയുന്നത്.

ഏറെക്കാലമായി എഫ്-35 യുദ്ധവിമാനം ഇന്ത്യയ്ക്ക് വിൽക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ് 35 ഇന്ത്യയ്‌ക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിലയുടെ കാര്യത്തിലും കരാർ രൂപീകരണത്തിനും വിശദമായ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നാണ് കേന്ദ്ര നിലപാട്. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ മുന്തിയ മോഡലിന് 115 ദശലക്ഷം ഡോളർ വില മതിക്കും. നിലവിൽ നാറ്റോ സഖ്യകക്ഷികൾക്കും ഇസ്രയേൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കുമാണ് യുദ്ധവിമാനം യു.എസ് നൽകിയിട്ടുള്ളത്. ഇന്ത്യയ്‌ക്ക് വിമാനം നൽകാനുള്ള തീരുമാനത്തിനെതിരെ പാകിസ്ഥാൻ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. പാകിസ്ഥാനും എഫ്-35 അമേരിക്ക വിൽക്കുമോയെന്ന് ഇന്ത്യയ്ക്ക് ആശങ്കയുണ്ട്.

 

 

ഇതിനിടയിലാണ് അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം നൽകാൻ റഷ്യ തീരുമാനിച്ചത്. യു.എസ് വാഗ്ദാനം ചെയ്ത എഫ്-35നോട് കിടപിടിക്കുന്നതാണ് എസ്.യു 57ഇ. അത്യാധുനിക റഡാറുകളുടെ പോലും കണ്ണുവെട്ടിക്കാൻ കഴിയും. സൂപ്പർക്രൂസ് ശേഷിയുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ്-30 എം.കെ.ഐ പ്ളാറ്റ്ഫോമുമായി സംയോജിപ്പിക്കാം. ആസ്ത്ര എം.കെ1, എം.കെ 2 മിസൈലുകൾ, രുദ്രം ആന്റി-റേഡിയേഷൻ മിസൈലുകൾ, റഷ്യൻ നിർമ്മിത ആർ-77 മിസൈൽ എന്നിവയും ഘടിപ്പിക്കാം. റഷ്യ ആദ്യമായാണ് മറ്റൊരു രാജ്യത്തിന് ഈ വിമാനം നൽകാൻ സന്നദ്ധരാകുന്നത്. സുഖോയ് എസ്.യു–57ന്റെ മുഴുവൻ സോഴ്സ് കോഡും ലഭിച്ചാൽ വിമാനത്തിന്റെ സാങ്കേതിക വിദ്യയിൽ മാറ്റം വരുത്താനും അറ്റകുറ്റപ്പണികൾ സ്വന്തം നിലയ്ക്ക് നടത്താനും ഇന്ത്യയ്ക്കാകും. നിലവിൽ യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ആരും പ്രതിരോധ സാങ്കേതിക വിദ്യകളുടെ മുഴുവൻ സോഴ്സ് കോഡ് മറ്റാർക്കും കൈമാറാറില്ല. അതുകൊണ്ടു തന്നെ എഫ്–35 വാങ്ങുന്ന കാര്യത്തിൽ തീരുമാനം നീട്ടുകയാണ് ഇന്ത്യ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (4 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (9 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends