ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യം വീണ്ടും നീട്ടി

ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യം വീണ്ടും നീട്ടി. ജൂണ്‍ 19 ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ജൂണ്‍ 22ലേക്കാണ് നിശ്ചയിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്സിയം-4. നാസ, ആക്സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ആക്സിയം മിഷന്‍ 4 ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നാസയ്ക്ക് കൂടുതല്‍ സമയം നല്‍കുന്നതിന്റെ ഭാഗമായാണ് ദൗത്യം നീട്ടുന്നതെന്ന് ആക്സിയം സ്‌പേസ്
ബഹിരാകാശ നിലയത്തിന്റെ സ്വെസ്ഡ സര്‍വീസ് മൊഡ്യൂളിന്റെ പിന്‍ഭാഗത്ത് അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഇതിന്റെ കാര്യക്ഷമത പരിശോധിക്കുകയാണ് നാസ എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
റോക്കറ്റ് പൂര്‍ണ്ണ സജ്ജമാണെന്നും വിക്ഷേപണത്തിന് മുന്നോടിയായി നടത്തേണ്ട വെറ്റ് ഡ്രെസ് റിഹേഴ്സലും അടക്കം പൂര്‍ത്തിയാക്കിയെന്ന് സ്പേസ് എക്സ് നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha